പൊതുസ്ഥലത്തെ മരം മുറിക്കുന്നത് തടയാന്‍ ശ്രമിച്ചതിന് കൈയേറ്റശ്രമം
ചങ്ങരംകുളം: ചിയ്യാനൂരില്‍ പൊതുതോട്ടില്‍ പടര്‍ന്നു പന്തലിച്ചു നിന്നിരുന്ന വന്മരം തെരഞ്ഞെടുപ്പ് ദിവസം സ്വകാര്യ വ്യക്തികള്‍ മുറിച്ചു മാറ്റിയതായി പരാതി. ആയിരക്കണക്കിനു രൂപ വിലവരുന്ന മരം യാതൊരു വിധ അനുമതിയുമില്ലാതെയാണ് മുറിച്ച് മാറ്റിതെന്നാരോപിച്ച് മരം മുറിച്ച് കഷ്ണങ്ങളാക്കി ലോറിയില്‍ കടത്തുന്നത് മോഡേണ്‍ ജൈവകര്‍ഷക സംഘം പ്രവര്‍ത്തകര്‍ തടഞ്ഞു.
മുറിച്ച മരം വീണ്, സമീപത്ത് 10 ലക്ഷം രൂപ ചെലവാക്കി ജില്ലാ പഞ്ചായത്ത് നിര്‍മിച്ച തോടിന്റെ ഭിത്തി തകര്‍ന്നതായും പ്രവര്‍ത്തകര്‍ പറഞ്ഞു.
സംഭവത്തെതുടര്‍ന്ന് മോഡേണ്‍ കര്‍ഷക സംഘത്തിന്റെ പ്രസിഡന്റ് റഷീദിനെ വളഞ്ഞിട്ടാക്രമിക്കാന്‍ ശ്രമിക്കുകയും തെറി വിളിക്കുകയും ചെയ്തതായും പ്രവര്‍ത്തകര്‍ പറഞ്ഞു.
മരം മുറിച്ച സംഭവം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്ത് പൊലിസെത്തി മരം കടത്തുന്നത് തടഞ്ഞു. മോഡേണ്‍ ജൈവകര്‍ഷക സംഘം പ്രവര്‍ത്തകര്‍ ആലംകോട് പഞ്ചായത്തിലും വില്ലേജിലും സോഷ്യല്‍ ഫോറസ്ട്രിയിലും പൊലിസിലും പരാതി നല്കി.
പുതുതായി നിര്‍മിച്ച തോടിന്റെ സംരക്ഷണഭിത്തി തകര്‍ത്തതില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫിസിലും പരാതി നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."