പുത്തന്‍കടപ്പുറത്ത് തകര്‍ന്ന കടല്‍ഭിത്തി ഇനിയും നിര്‍മിച്ചില്ല
പരപ്പനങ്ങാടി: വര്‍ഷക്കാലത്തില്‍ ഉണ്ടാകുന്ന കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തകര്‍ന്നുകൊണ്ടിരിക്കുന്ന പുത്തന്‍കടപ്പുറത്തെ കടല്‍ഭിത്തി നന്നാക്കാന്‍ ഇനിയും അധികൃതര്‍ക്കായിട്ടില്ല. 45 വര്‍ഷം മുന്‍പ് നിര്‍മിച്ച ഭിത്തിയാണ് അഞ്ചുവര്‍ഷമായി തകര്‍ന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷങ്ങളിലുണ്ടായ കടലാക്രമണത്തില്‍ മണ്ണൊലിച്ചു പോയതിനെ തുടര്‍ന്നും മറ്റും ഭാഗികമായി ഭിത്തി തകര്‍ന്നു കൊണ്ടേയിരിക്കുകയാണ്. ഇതേതുടര്‍ന്ന് സമീപത്തെ വീട്ടുകാര്‍ ഇപ്പോഴും ഭീതിയിലാണ്. ഭിത്തിയുടെ മുകള്‍ ഭാഗം തകര്‍ന്നുവീണു ഒരു വരിയായി നില്‍ക്കുകയാണ്. ചില ഭാഗത്ത് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
ഇനിയൊരു കടല്‍ക്ഷോഭം ശക്തി പ്രാപിച്ചാല്‍ ഭിത്തി പൂര്‍ണമായും തകര്‍ന്നു വീഴുമെന്ന അവസ്ഥയിലാണ്. കടല്‍ഭിത്തി പുനര്‍നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും ദുര്‍ബലമായ ഭാഗത്തൊന്നും ഇതുവരെ കല്ലിട്ടിട്ടില്ല. സമയ ബന്ധിതമായി തകര്‍ന്ന ഭിത്തി നന്നാക്കിയില്ലെങ്കില്‍ വന്‍ ദുരന്തമുണ്ടാകുമെന്ന ഭീതിയിലാണ് ജനം. തകര്‍ന്ന ഭാഗം അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."