കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ഇന്റര്‍സോണ്‍ കലോത്സവം നാളെ മുതല്‍
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ഇന്റര്‍സോണ്‍ കലോത്സവം 'വയനാര്‍ട്ട് 2019, അതിജീവനത്തിന്റെ ഉത്സവം' എന്ന പേരില്‍ മെയ് ഒന്നു മുതല്‍ അഞ്ച് വരെ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജില്‍ നടക്കും. കാലിക്കറ്റ് സര്‍വകലാശല യൂനിയന്റെ കലാമാമങ്കത്തിന് ആദ്യമായാണ് സുല്‍ത്താന്‍ ബത്തേരി വേദിയാകുന്നത്.
രണ്ട് ദശകങ്ങള്‍ക്ക് ശേഷമാണ് കാലിക്കറ്റ് സര്‍വകലാശാല കലോത്സവത്തിന് വയനാട് വേദിയാവുന്നത്. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ 436 കോളജുകളില്‍നിന്നായി അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. കലോത്സവത്തിന്റെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായി.
കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ക്ക് പുറമേ, ലക്ഷദ്വീപില്‍ നിന്നുള്ള മത്സരാര്ഥികളും പങ്കെടുക്കും. മെയ് ഒന്ന്, രണ്ട് തിയതികളില്‍ ഓഫ് സ്റ്റേജ് മത്സരങ്ങളും മൂന്ന്, നാല്, അഞ്ച് തിയതികളില്‍ സ്റ്റേജ് മത്സരങ്ങളും നടക്കും.
അഞ്ചു വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. അദിമന്യു, ഗൗരി ലങ്കേഷ്, ഗോവിന്ദ് പാന്‍സാരെ, കല്‍ബുര്‍ഗി, രോഹിത് വെമുല എന്നിവരുടെ നാമത്തിലാണ് വേദികള്‍. മെയ് മൂന്നിന് കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം മുതിര്‍ന്ന ദൃശ്യമാധ്യമപ്രവര്ത്തകന് അഭിലാഷ് മോഹന്‍ നിര്‍വഹിക്കും. സിനിമാതാരം സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയാകും. കലോത്സവത്തിന്റെ സമാപന സമ്മേളനം മെയ് അഞ്ചിന് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യം. സംഘാടക സമിതിയുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ പൂര്ത്തിയായിവരികയാണെന്നു വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത സംഘടക സമിതി ചെയര്മാന് പി.ആര് ജയപ്രകാശ്, കണ്‍വീനര്‍ ജോബിസണ്‍ ജയിംസ്, സര്‍വകലാശാല യൂനിയന്‍ ജനറല്‍ സെക്രട്ടറി എന്‍.ടി.കെ അമല്‍ജിത്ത്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് സി.എസ് ശ്രീജിത്ത്, കണ്‍വീനര്‍ അജ്നാസ് അഹമ്മദ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."