പൊലിസിലും കള്ളവോട്ട്: പോസ്റ്റല്‍ വോട്ടുകളില്‍ വോട്ടുചെയ്യുന്നത് അസോസിയേഷന്‍ നേതാക്കള്‍, തെരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ടുതേടി
തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളവോട്ടുകള്‍ നടന്നുവെന്ന പരാതി വ്യാപകമായതിനിടെ പൊലിസിലും കള്ളവോട്ട് നടന്നുവെന്ന് ആരോപണം.
പൊലിസുകാരുടെ പോസ്റ്റല്‍ വോട്ടുകളിലാണ് വ്യാപക ക്രമക്കേടെന്നാണ് ആക്ഷേപം. പൊലിസുകാരില്‍ നിന്ന് പോസ്റ്റല്‍ വോട്ടുകള്‍ വ്യാപകമായി സംഘടിപ്പിച്ച് വോട്ട് ചെയ്യുന്നതും ബാലറ്റില്‍ ഒപ്പിടുന്നതും പൊലിസ് അസോസിയേഷന്‍ നേതാക്കളാണെന്നതാണ് ആരോപണം.
ഇതു സംബന്ധിച്ചു വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ടുതേടി.
ബാലറ്റു പേപ്പറുകള്‍ സംഘടിപ്പിക്കുന്നത് സ്ഥലമാറ്റ ഭീഷണികള്‍ ഉയര്‍ത്തിയാണ്. ഇതുമൂലം ഭയപ്പെട്ട പൊലിസുകാര്‍ കൂട്ടത്തോടെ പോസ്റ്റല്‍ ബാലറ്റുകള്‍ അസോസിയേഷന്‍ നേതാക്കളുടെ വിലാസത്തിലേക്ക് അയച്ചുവെന്നാണ് അറിയുന്നത്.
അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ പ്രതികരിച്ചു. എന്നാല്‍ സംഭവം ഞെട്ടിക്കുന്നതാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും ആവശ്യപ്പെട്ടു.
കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് വിവാദങ്ങളും വിവരങ്ങളും പുറത്തുവന്നേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."