എക്കലും ചെളിയും നീക്കിയില്ല; ചെങ്ങന്നൂര്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയില്‍
ചെങ്ങന്നൂര്‍: മഹാപ്രളയത്തില്‍ തോടുകളിലും തണ്ണീര്‍ത്തടങ്ങളിലും അടിഞ്ഞുകൂടിയ എക്കലും ചെളിയും നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയി. കഴിഞ്ഞ ദിവസം പെയ്ത വേനല്‍ മഴയില്‍ താലൂക്കിലെ ഒട്ടുമിക്ക തോടുകളിലും വെളളക്കെട്ട് രൂപപ്പെട്ടു.
പമ്പ-അച്ചന്‍കോവില്‍ നദികള്‍ അതിരുകളായി ഒഴുകുന്ന ചെങ്ങന്നൂര്‍ താലൂക്കില്‍ നിരവധി തോടുകളും തണ്ണീര്‍ത്തടങ്ങളുമാണ് ഉളളത്. കഴിഞ്ഞ പ്രളയകാലത്ത് പമ്പ അച്ചന്‍കോവില്‍ നദികള്‍ കരകവിഞ്ഞും ഗതിമാറിയും ഒഴുകിയതോടെയാണ് താഴ്ന്ന പ്രദേശമായ ചെങ്ങന്നൂര്‍ താലൂക്കില്‍ വ്യാപകമായ തോതില്‍ ചെളിയും എക്കലും അടിഞ്ഞുകൂടിയത്. ഇതുമൂലം പ്രദേശത്തെ തോടുകളില്‍ നിന്നും തണ്ണീര്‍ത്തടങ്ങളില്‍ നിന്നുമുളള നീരൊഴുക്ക് തസപ്പെട്ട് വെളളം കെട്ടികിടക്കുന്ന നിലയിലാണ്. ഇതോടെയാണ് പ്രദേശവാസികള്‍ വീണ്ടും ഭീതിയിലായത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തിലാണ് മഹാപ്രളയം ചെങ്ങന്നൂരിനെ വെളളത്തിനടിയിലാക്കിയത്. എല്ലാം നഷ്ടപ്പെട്ട ജനത ദിവസങ്ങളോളം ഒറ്റപ്പെട്ട് വീടുകളുടെ ടെറസിലും ദുരിതാശ്വാസ ക്യാംപുകളിലുമായി കഴിയേണ്ടി വന്നതിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ ഇവരുടെ മനസില്‍ നിന്നും ഇന്നും മാറിയിട്ടില്ല. മാത്രമല്ല വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ട ചിലര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലാണ് കഴിഞ്ഞുകൂടുന്നത്.
ആശങ്ക ഇരട്ടി
ചെങ്ങന്നൂര്‍ നഗരസഭയേയും പുലിയൂര്‍ പഞ്ചായത്തിന്റെയും അതിര്‍വരമ്പായി ഒഴുകുന്ന കടംതോടും, സംസ്ഥാന സര്‍ക്കാര്‍ പുനരുജ്ജീവനം നടത്തി എന്നവകാശപ്പെടുന്ന വരട്ടാറും.
കൈയേറ്റംകൊണ്ട് എറെ ശ്രദ്ധനേടിയ ഉത്രപ്പളളിയാറും മുളംതോടുമെല്ലാം ഇന്ന് ഇത്തരത്തില്‍ എക്കലും ചെളിയും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് നിലച്ചിരിക്കുകയാണ്.
ചെറിയ മഴയില്‍പ്പോലും ജലം ഒഴുകിമാറാതെ കെട്ടികിടക്കുന്നതാണ് ജനത്തെ ആശങ്കയിലാക്കുന്നത്. ഫോനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ തീരദേശജില്ലയില്‍ പരക്കെ മഴപെയ്യുമെന്ന മുന്നറിയിപ്പ് ഇവരുടെ ആശങ്ക ഇരട്ടിയാക്കിയിരിക്കുകയാണ്.
മാത്രമല്ല മണ്‍സൂണ്‍ കാലമാരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കെട്ടിനില്‍ക്കുന്ന ജലം ഒഴുകിപ്പോകുന്ന തരത്തില്‍ തോടുകളില്‍ നിന്നും ജലസ്രോതസുകളില്‍ നിന്നുമുളള ചെളിയും എക്കലും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."