സഊദിയിൽ മരണപ്പെട്ട പട്ടാമ്പി സ്വദേശിയുടെ മൃതദേഹം മറവുചെയ്തു
റിയാദ്: സഊദിയിലെ അസീർ അബഹ മുഹയിലിൽ കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട പട്ടാമ്പി വിളയൂർ കുപ്പുത്തു കിളിക്കോട്ടിൽ സെയ്താലിയുടെ മകൻ അൻവർ സാദിഖ് (43) ൻ്റെ മൃദദേഹം ഇവിടെ ഖബറടക്കി. മൊഹായിലിൽ ത്വരീക്ക് റൈഷിലുള്ള ഖബർ സ്ഥാനിൽ കഴിഞ്ഞ ദിവസമാണ് ഖബറടക്കിയത്. മൂന്നര വർഷമായി മൊഹായിലെ അൽ ജറാദ് ഓട്ടോമാറ്റിക് ബേക്കറിയിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.
എട്ടു മാസങ്ങൾക്ക് മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. മാതാവ് ആയിഷ, ഭാര്യ സബീല. മക്കൾ: സൽമാനുൽ ഫാരിസ്, സൽമാ ഫർസാന, സൽമാ ഷിഫാന. മരുമകൻ സ്വലാഹുദ്ധീൻ. സഹോദരങ്ങൾ: മുസ്തഫ മുസ്ലിയാർ, സിദ്ദീഖ് അൻവരി, ഹൈദർ, ആമിന,സുഹറ.
മൃതദേഹം കബറടക്കുന്നദിനാവശ്യമായ നിയമ നടപടികൾ ഇന്ത്യൻ സോഷ്യൽ ഫോറം അസീർ റിജിനൽ വൈസ് പ്രസിഡന്റും ജിദ്ദ കോൺസുലേറ്റ് സാമൂഹ്യ ക്ഷേമ വിഭാഗം അംഗവുമായ ഹനീഫാ മഞ്ചേശ്വരം, മൊഹയിൽ സോഷ്യൽ ഫോറം പ്രവർത്തകരായ മുഹമ്മദ് അസ്ലം മുണ്ടക്കൽ, ഷംസു പാപ്പിനിശ്ശേരി, സുഹൃത്തുക്കളായ ഹുസൈൻ, മുനീർ പാപ്പിനിശ്ശേരി എന്നിവരുടെ നേത്യത്വത്തിലാണ് നിറവേറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."