കടലേറ്റ ഭീതിയില്‍ തീരദേശമേഖല
തുറവൂര്‍: പള്ളിത്തോട് ചാപ്പക്കടവ് മുതല്‍ ആറാട്ട് വരെയുള്ള തീരദേശ മേഖലകളിലെ ജനങ്ങള്‍ കടലേറ്റ ഭീതിയില്‍. കടല്‍ഭിത്തി ഇടിഞ്ഞുതാഴ്ന്ന സ്ഥലങ്ങളില്‍ തിരമാലകള്‍ കരയിലേക്ക് ശക്തമായി അടിച്ചു കയറുന്നുണ്ട്.
ഈ മേഖലകളിലെ പല പ്രദേശങ്ങളിലും കല്ലുകള്‍ ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. പല തവണ അറ്റകുറ്റപ്പണി നടത്തുന്നുണ്ടെങ്കിലും അവയൊന്നും കാര്യക്ഷമമാകുന്നില്ലെന്നാക്ഷേപം.
കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട് എന്നിഗ്രാമ പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്നതാണ് ഈ തീരദേശ മേഖല. കടല്‍ഭിത്തിയുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രേമരാജപ്പന്‍, അനിതാസോമന്‍, കെ.ആര്‍.പ്രമോദ് എന്നിവര്‍ പറയുന്നത്. പല സ്ഥലത്തു പത്തും പതിനഞ്ചും മീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തികള്‍ താഴ്ന്നിട്ടുണ്ട്.
കടല്‍ ശക്തമായ ഇരമ്പലോടെ ഭിത്തിയില്‍ ആഞ്ഞടിക്കുന്ന ശബ്ദം ഉയരുമ്പോള്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് പേടിച്ച് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. സന്ധ്യയാകുമ്പോള്‍ മഴക്കാര്‍ വന്ന് ആകാശം കറുക്കുമ്പോള്‍ തന്നെ കാറ്റിനൊപ്പം കടലും പ്രഷ് ബുധമാകുന്നത് പതിവായിരിക്കുകയാണെന്ന് ജനങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."