HOME
DETAILS

ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അമിത കൂലി ഈടാക്കുന്നതായി പരാതി

  
backup
April 30 2019 | 05:04 AM

%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0-2

കായംകുളം: യാത്രക്കാരില്‍ നിന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അമിതമായി കൂലി ഈടാക്കുന്നതായി പരാതി. കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തും റെയില്‍വേ സ്റ്റേഷന്റെ പരിസരത്തുമുള്ളവരാണ് പുറത്തുനിന്ന് എത്തുന്നവരില്‍നിന്നും സ്ത്രീകളില്‍നിന്നു ചാര്‍ജ് കൂടുതല്‍ ഈടാക്കുന്നത്.
പലരും പരാതി നല്‍കാത്തതിനാല്‍ ഇത്തരക്കാര്‍ ഇവിടങ്ങളില്‍ അഴിഞ്ഞാടുകയാണ്. ചോദ്യം ചെയ്താല്‍ ഭീഷണിയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്യും.
തൊഴിലാളി സംഘടനയുടെ പിന്‍ബലത്തിലാണ് ഇവര്‍ ഇവിടെ അരാജകത്വം സൃഷ്ടിക്കുന്നത്. കൂടാതെ ഓട്ടോ കൂലി തുക കൃത്യം നല്‍കണം. ബാലന്‍സ് ചോദിച്ചാല്‍ ചില്ലറയില്ലെന്നും, ചില്ലറ തരാനും ആവശ്യപ്പെടും. സമീപത്ത് വ്യാപാര സ്ഥാപനങ്ങളോ മറ്റ് വീടുകളോ ഇല്ലാത്ത സ്ഥലത്ത് വെച്ചായിരിക്കും ഇത്തരത്തില്‍ പ്രതികരിക്കുന്നത്.
പലപ്പോഴും യാത്രക്കാര്‍ ബാലന്‍സ്‌പോലും ഉപേക്ഷിച്ച് രക്ഷപെടുകയാണ് പതിവ്. ഭൂരിഭാഗം ഓട്ടോറിക്ഷകള്‍ക്കും മീറ്റര്‍ ഘടിപ്പിച്ചിട്ടില്ല. വേഗപരിധി, യാത്രാക്കൂലി എന്നിവ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡും മിക്ക ഓട്ടോകളിലും ഇല്ല. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് ഇത്തരക്കാരുടെ വിളയാട്ടം. പുറത്തുനിന്ന് എത്തുന്ന യാത്രക്കാരെ ഒരു കിലോമീറ്റര്‍ ദൂരത്തെത്തിക്കാന്‍ മൂന്നും നാലും കിലോമീറ്റര്‍ ഇടറോഡിലൂടെ ചുറ്റി കറക്കി പണം കൈപറ്റുന്ന വിരുതന്‍ന്മാരും ഇക്കൂട്ടത്തിലുണ്ട്.
അടിയന്തിരഘട്ടത്തില്‍ ഓട്ടം വിളിച്ചാല്‍ ഒഴിഞ്ഞുമാറുന്ന സമീപനം സ്വീകരിക്കുന്നവരും പണ്ടുമുതലെ ഇവിടെയുണ്ടെന്ന് ആക്ഷേപമുണ്ട്. വൈകിട്ട് എട്ടിന് ശേഷം ബസ് സര്‍വിസ് ഇല്ലാത്ത സാഹചര്യത്തില്‍ ഓട്ടോ പിടിച്ച് വീട്ടിലെത്തുന്നവര്‍ നിരവധിയാണ്.
ഈ സമയത്ത് ഓട്ടം നിര്‍ത്തി റോഡുരുകില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോകള്‍ രാത്രി വൈകിയാണ് പിന്നീട് ഇവിടെം വിട്ടു പോകന്നത്. കൃത്യമായ സ്റ്റാന്‍ഡ് പലയിടങ്ങളിലും ഇവര്‍ക്ക് നല്കിട്ട് ഉണ്ടെങ്കിലും അനധികൃത പാര്‍ക്കിങ് നടത്തി ഗതാഗത തടസം സൃഷ്ടിക്കുന്നു. പല ഡ്രൈവര്‍മാര്‍ക്കും കാഴ്ചയുടെ പ്രശ്‌നങ്ങള്‍ ഉള്ളതായും ആക്ഷേപമുണ്ട്.
ശരിയായ രീതിയില്‍ സര്‍വിസ് നടത്തുകയും ന്യായമായ കൂലി ഈടാക്കുകയും ചെയ്യുന്നവര്‍ക്ക് അപമാനം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളാണ് ഇത്തരക്കാര്‍ നടത്തുന്നത്. മോശമായി പെരുമാറുന്ന ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്ന ആവശ്യം ശക്തമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  7 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  8 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  8 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  8 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  8 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  9 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  9 hours ago