HOME
DETAILS

ജിദ്ദ അൽഹറാസാത്ത് ഭീകര സംഘം ; ഹറാം ഇമാമിനെയും വധിക്കാൻ പദ്ധതിയിട്ടു

  
backup
September 08 2020 | 07:09 AM

%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a6-%e0%b4%85%e0%b5%bd%e0%b4%b9%e0%b4%b1%e0%b4%be%e0%b4%b8%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0-%e0%b4%b8

ജിദ്ദ: അൽഹറാസാത്ത് ഭീകര സംഘം മക്കയിലെ വിശുദ്ധ ഹറമിലെ ഇമാമിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി വിവരം. അവസാന നിമിഷം ഹറം ഇമാം ഭീകരരുടെ കൈയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ഹറം ഇമാമിനെ വധിക്കാൻ ഭീകര സംഘം നേതാവ് മൂന്നാം പ്രതിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഹറമിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ ഇമാമിനെ വെടിവെച്ചു കൊല്ലാനാണ് മൂന്നാം പ്രതിക്ക് നിർദേശം നൽകിയിരുന്നത്.
ഇതിനായി മൂന്നാം പ്രതിക്ക് കൈത്തോക്കും നൽകി.
ആക്രമണം ആസൂത്രണം ചെയ്ത ദിവസം പതിവിന് വിപരീതമായി ഇമാം ഹറമിൽനിന്ന് പുറത്തിറങ്ങാൻ വൈകി. ഇതാണ് ഇമാമിന്റെ ജീവൻ രക്ഷിക്കാൻ ഇടയാക്കിയത്. ഇമാം ഹറമിൽനിന്ന് പുറത്തിറങ്ങാൻ വൈകിയതോടെ ഇമാമിനെ വെടിവെച്ചു കൊല്ലാൻ പദ്ധതി ഇട്ട ഭീകരൻ രക്ഷപ്പെടുകയും ഭീകര സംഘത്തിന്റെ താവളത്തിലേക്ക് മടങ്ങുകയുമായിരുന്നു.
മസ്ജിദുന്നബവി ഭീകരാക്രമണത്തിൽ പങ്കുള്ള അൽഹറാസാത്ത് ഭീകര സംഘത്തിലെ 46 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇക്കൂട്ടത്തിൽ 32 പേർ സഊദികളും അവശേഷിക്കുന്ന 14 പേർ പാക്കിസ്ഥാൻ, യെമൻ, ഈജിപ്ത്, ജോർദാൻ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്.
അതേ സമയം അൽഹറാസാത്ത് ഭീകര സംഘത്തിൽപെട്ട ഒമ്പതു പ്രതികളെ കഴിഞ്ഞ ദിവസം റിയാദിലെ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. സംഘം നേതാവ് അടക്കം മൂന്നു പേർക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. അവശേഷിക്കുന്നവർക്ക് 25 വർഷം വരെ തടവും ശിക്ഷ പൂർത്തിയാക്കിയ ശേഷം തത്തുല്യ കാലത്തേക്കുള്ള വിദേശയാത്രാ വിലക്കുമാണ് കോടതി വിധിച്ചത്. എട്ടാം പ്രതിയായ വിദേശിയെ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തും. എട്ടാം പ്രതിക്ക് 16 വർഷം തടവാണ് കോടതി വിധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക പ്രതിസന്ധി; വീണ്ടും ട്രഷറി നിയന്ത്രണം, പരിധി അഞ്ച് ലക്ഷം

Kerala
  •  3 months ago
No Image

വോക്കി ടോക്കി സ്‌ഫോടനം: നിര്‍മാണ ആരോപണം നിഷേധിച്ച് ജപ്പാന്‍ കമ്പനി

International
  •  3 months ago
No Image

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പ്രഭാഷണത്തിനിടെ തെക്കന്‍ ലബനാനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം

International
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  3 months ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  3 months ago
No Image

പിടിക്കപ്പെടുമെന്ന് ഉറപ്പായി; കല്യാണ വീട്ടില്‍ നിന്ന് മോഷ്ടിച്ച 17.5 പവന്‍ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  3 months ago
No Image

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

Kerala
  •  3 months ago
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago