കലക്ടറേറ്റ്- ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കും
കോഴിക്കോട്: ദുരിതബാധിതര്‍ക്ക് സഹായമൊരുക്കാന്‍ കോഴിക്കോട് കലക്ടറേറ്റ് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മഴക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കായി ഒരു മാസത്തെ വേതനം മാറ്റി വയ്ക്കാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്. നവകേരള നിര്‍മാണത്തിന് മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന ഏറ്റെടുത്താണ് തുക നല്‍കുന്നതിനായി ജീവനക്കാര്‍ തയാറായത്. മുഴുവന്‍ സര്‍വിസ് സംഘടനാ പ്രതിനിധികളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
കോഴിക്കോട്: ജില്ലാ പഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിക്കൊണ്ട് സംരംഭത്തില്‍ കൈകോര്‍ക്കുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. തൊഴില്‍ ചെയ്യുന്ന എല്ലാവരും ഒരു മാസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണു തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."