കര്‍ഷകന്റെ വരുമാനത്തില്‍ സുസ്ഥിരത ഉറപ്പു വരുത്തണം: മന്ത്രി കെ.ടി. ജലീല്‍
കരുനാഗപ്പള്ളി: വിളകളുടെ പ്രാദേശിക പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് അവ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് മന്ത്രി കെ.ടി.ജലീല്‍.
കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് ഒറ്റാക്ക് മൂല്യവര്‍ധിത ഉല്‍പ്പന്ന പ്ലാന്റ് ,ഓണാട്ട് കര എളെളണ്ണ, ആദിനാട് വെളിച്ചെണ്ണ എന്നിവയുടെ
വിപണന ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂല്യവര്‍ധിത ഉല്പന്നങ്ങള് വിപണിയിലേക്ക് എത്തിച്ച് കര്‍ഷകന്റെ വരുമാനത്തില്‍ സുസ്ഥിരത ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. ആര്.രാമചന്ദ്രന് എം.എല്‍.എ അധ്യക്ഷനായി.
കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ കൃഷ്ണകുമാര്‍,ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ളി ശ്രീകുമാര്‍, പി.ആര്. വസന്തന്, കെ.രാജശേഖരന്, ബാലചന്ദ്രന്, നീലി കുളം സദാനന്ദന്, വാഴേത്ത് ഇസ്മയില്‍, അനില്‍ എസ്.കല്ലേലിഭാഗം, എ.ഗിരിജാകുമാരി, സുജിതാ നാസ്സര്‍, ശ്രീദേവി ചെറു തിട്ട,പി.ഉണ്ണി, എച്ച്.എ.സലാം, ബി. ശ്രീകുമാരി, വി.ആര് ബിനേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."