വനിതാ ഡോക്ടറെ മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍
കൊട്ടാരക്കര: താലൂക്കാശുപത്രിയില്‍ പ്രസവചികിത്സയ്ക്കിടെ യുവതി മരിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടറെ മര്‍ദിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.
കൊട്ടാരക്കര മുസ്ലീംസ്ട്രീറ്റ് വിമലാലയത്തില്‍ ബിജുവിനെയാണ് കൊട്ടാരക്കര പൊലിസ് അറസ്റ്റ് ചെയ്തത്. ബിജുവിന്റെ ഭാര്യ സഹിതയാണ് പ്രസവ ചികിത്സയ്ക്കിടെ രണ്ടു മാസം മുമ്പ് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ മരിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആശുപത്രിയിലെ വനിതാഡോക്ടറെ മര്‍ദിച്ചെന്നാണ് കേസ്. ഡോക്ടറെ മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനകളുടെ നേതൃത്വത്തില്‍ പണിമുടക്കും എസ്.പി.ഓഫീസ് ഉപരോധവും ഉള്‍പ്പടെയുള്ള സമരങ്ങള്‍ നടത്തിയിരുന്നു. ബിജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."