HOME
DETAILS

നാടു വിറപ്പിച്ച് കാട്ടാനക്കൂട്ടം; പുഞ്ചവയലുകാര്‍ ഭീതിയില്‍ ഇന്നു പനമരത്ത് റോഡ് ഉപരോധിക്കുമെന്ന് നാട്ടുകാര്‍

  
backup
July 21 2016 | 22:07 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8

ദിവസങ്ങള്‍ക്കിടെ ആനകള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത് രണ്ടാംതവണ
സ്ഥലത്ത് വനപാലകള്‍ ക്യാംപ് ചെയ്യുന്നു
പനമരം: നടവയല്‍ പുഞ്ചവയല്‍ ജങ്ഷനില്‍ നാട് വിറപ്പിച്ച് കാട്ടാനക്കൂട്ടം, നാട്ടുകാര്‍ ഭീതിയില്‍. ഇന്നശല ഉച്ചക്കഴിഞ്ഞ് മൂന്നോടെയാണ് പുഞ്ചവയല്‍ റേഷന്‍ കടയക്ക് പിറകിലായി മൂന്ന് കൊമ്പനാനകളെ കണ്ടത്. ആളുകള്‍ ശബ്ദമുണ്ടാക്കിയതോടെ ആനകള്‍ സ്വകാര്യ വ്യക്തികളുടെ തോട്ടത്തിലേക്ക് നീങ്ങി. ഒരു കൊമ്പന്‍ ആളുകള്‍ക്ക് നേരെ തിരിഞ്ഞതോടെ നാട്ടുകാര്‍ നാലുപാടും ചിതറിയോടി. സംഭവറിഞ്ഞ് പനമരം പൊലിസ് സ്ഥലത്തെത്തി ബത്തേരിയിലേക്കും നീര്‍വാരത്തേക്കും പോകുന്ന വഹാനങ്ങള്‍ തടഞ്ഞു. ഇതിനിടെ ആനകള്‍ തോട്ടത്തില്‍ നിന്നിറങ്ങി മാത്തൂര്‍ വലയിലേക്ക് നീങ്ങി. വയലില്‍ പണിയെടുക്കുന്നവര്‍ ശബ്ദമുണ്ടാക്കിയതോടെ ആനക്കൂട്ടം പരിയാരം നമ്പ്യാരുടെ തോട്ടത്തിലേക്ക് കടന്നു. ഇതിനിടയില്‍ കൂട്ടത്തിലെ ഒരു ഒരു കൊമ്പന്‍ റോഡിലേക്ക് തന്നെ വന്നു. സമയം സ്‌ക്കൂള്‍ വിട്ട സമയമായതിനാല്‍ നാട്ടുകാരും പൊലീസും വളരെ പണിപ്പെട്ടാണ് ആളുകളെ നിയന്ത്രിച്ചത്. തോട്ടത്തില്‍ കയറി ആനകള്‍ കണ്ണില്‍ക്കണ്ട കാര്‍ഷിക വിളകളെല്ലാം നശിപ്പിച്ചിട്ടുണ്ട്. ചെതലയം വനത്തില്‍ നിന്നും അമ്മാനി, നീര്‍വാരം, പുഞ്ചവയല്‍, കല്ലമ്പലം വഴിയാണ് ആനക്കൂട്ടം ജങ്ഷനിലെത്തിയത്. ആനകളെ തുരത്തണമെന്നും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടും ഇന്ന് പനമരത്ത് രാവിലെ 10 മുതല്‍ റോഡ് ഉപരോധം നടത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ വൈകിട്ടെത്തിയ ആനകള്‍ രാത്രി വൈകിയും തോട്ടത്തില്‍ത്തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് ശക്തമായ മഴ വര്‍ഷിക്കുന്നതിനാല്‍ ആനകളെ തുരത്തുകയെന്നത് ശ്രമകരമാണെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. ചെതലയം റൈഞ്ച് ഓഫിസര്‍ സജീവ് കുമാര്‍, ഡെപ്യൂട്ടി റെയിഞ്ചര്‍ സുനില്‍കുമാര്‍, ഫോറസ്റ്റര്‍ മുസതഫ സ്വാദിഖ്, ജോണി, വാച്ചര്‍മാരായ ഷിനോജ്, ഭാസ്‌കരന്‍, മണികണ്ഠന്‍, സുരേന്ദ്രന്‍, സന്തോഷ്, പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പനമരം മേഖല കാട്ടാന ഭീഷണിയിലാണ്. ഇതേ ആനകളാണ് ദിവസങ്ങള്‍ക്ക് മുന്‍പ് കൈതക്കല്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അന്ന് വളരെ പണിപ്പെട്ടാണ് വനംവകുപ്പും പൊലീസും നാട്ടുകാരും ഇവയെ കാട്ടിലേക്ക് തുരത്തിയത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ആനകള്‍ വീണ്ടും ജനവാസ കേന്ദ്രത്തിലെത്തി. ഇത് നാട്ടുകാരില്‍ ഭീതി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതേ റൂട്ടില്‍ ബൈക്കില്‍ യാത്ര ചെയ്യവെ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന നീര്‍വാരം പലാപള്ളീല്‍ ചാക്കോയുടെ മകന്‍ ടി.സി അബിന്‍(25) കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. കഴിഞ്ഞ മെയ് ആറിന് രാത്രി ദാസനക്കര വട്ടവയലില്‍ നിന്നും അബിന്‍ കാട്ടാനയുടെ മുന്നില്‍പെടുകയായിരുന്നു. പുല്‍പ്പള്ളിയിലെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങവേയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago