ജില്ലയിലെ വിവിധ ഓഫിസുകളില്‍ പട്ടികജാതി പ്രൊമോട്ടര്‍ നിയമനം
കല്‍പ്പറ്റ: ജില്ലയിലെ ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതിവികസന ഓഫിസുകളില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരായി നിയമിക്കപ്പെടുതിന് നിശ്ചിതയോഗ്യതയുളള പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഗ്രാമപഞ്ചായത്തുകളില്‍ ഓരോന്നും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ മൂന്നുപേരെയുമാണ് നിയമിക്കുക. അപേക്ഷകര്‍ 18നും 40നും മധ്യേ പ്രായമുള്ളവുരം പ്രീ-ഡിഗ്രി, പ്ലസ്ടു പാസായവരുമായിരിക്കണം.
കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ഓരോ ജില്ലയിലെയും പ്രൊമോട്ടര്‍മാരില്‍ നിന്നും 10 ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നുമാണ് നിയമിക്കുക. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയും ഉയര്‍ന്ന പ്രായ പരിധി 50 വയസുമാണ്.
ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസയോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ടി.സിയുടെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈമാസം 30ന് വൈകുന്നേരം അഞ്ചിന് മുമ്പായി ബന്ധപ്പെട്ട പട്ടികജാതിവികസന ഓഫിസര്‍ക്ക് സമര്‍പ്പിക്കണം.
പ്രൊമോട്ടര്‍മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 7000 രൂപയും, പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തിലെ പ്രൊമോട്ടര്‍ക്ക് റസിഡന്റ് ട്യൂട്ടറുടെ അധിക ചുമതല വഹിക്കേണ്ടതിനാല്‍ 7500 രൂപയുമാണ് ഓണറേറിയമായി അനുവദിക്കും.
അപേക്ഷയുടെ മാതൃകയും മറ്റ് വിശദ വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫിസ്, ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതിവികസന ഓഫിസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936 203824, 8547630163, 8547630161, 8547630162, 8547630943.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."