കൃഷിയിറക്കാനാകാതെ നെല്‍കര്‍ഷകര്‍
പടിഞ്ഞാറത്തറ: റോഡ് സുരക്ഷാ ഭിത്തി തകര്‍ന്ന് നെല്‍വയലിലെ തോട്ടിലേക്ക് മറിഞ്ഞ് വീണതു കാരണം നെല്‍കൃഷി മുടങ്ങുന്നതായി പരാതി.
പടിഞ്ഞാറത്തറ മാങ്ങോട് പാടശേഖരത്തിന് കീഴിലെ കൊറ്റുകുളം വയലിലെ രണ്ടേക്കറോളം ഭൂമിയിലാണ് വെള്ളം നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ നെല്ഷി ചെയ്യാനാകാതെ ഭൂവുടമകള്‍ ദുരിതത്തിലായിരിക്കുന്നത്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ കൊറ്റുകുളം പട്ടികജാതി കോളനിയിലേക്കുള്ള റോഡിന്റെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്ന് വയലിലേക്ക് പതിച്ചത്.
2014-15 വര്‍ഷത്തില്‍ ഒരു കോടി രൂപ എസ്.ടി ഫണ്ടുപയോഗിച്ച് നിര്‍മിച്ച കരിങ്കല്‍ ഭിത്തിയാണ് നിര്‍മാണത്തിലെ പിഴവ് കാരണം ആറുമാസം തികയുന്നതിനിടെ തകര്‍ന്നത്.
ഇതോടെ ഭിത്തിയോട് ചേര്‍ന്ന് ഒഴുകുന്ന തോട് മൂടി വയലില്‍ വെള്ളം കെട്ടി നില്ക്കാന് തുടങ്ങി. ഇതിനാല്‍ തന്നെ നെല്‍കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് തങ്ങളുടെ വയലുകളിലെന്ന് ഭൂവുടമകള്‍ പറഞ്ഞു.
2015ല്‍ നെല്‍കൃഷി കൊയത്ത് കഴിഞ്ഞ ഉടനെ സുരക്ഷാ ഭിത്തി പുനര്‍നിര്‍മിച്ച് നല്‍കാമെന്ന് കരാറുകാരന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് യാതൊരു നടപടികളും ഉണ്ടായില്ല.
ഈ വര്‍ഷമെങ്കിലും നെല്‍ക്കൃഷി നടത്താനായി വയലിനോട് ചേര്‍ന്ന തോട്ടിലെ മണ്ണും കല്ലും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്കി കാത്തിരിക്കുകയാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."