ചെന്നിത്തല നടത്തിയത് സ്ത്രീ വിരുദ്ധ പരാമര്‍ശമെന്ന്, വിവാദമായപ്പോള്‍ കരണം മറിഞ്ഞ് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ രമേശ് ചെന്നിത്തല നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരേ പ്രതിഷേധം. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ചെന്നിത്തലയെത്തി.
ഡി.വൈ.എഫ്.ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്നായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.
ഡി.വൈ.എഫ്.ഐക്കാര്‍ മാത്രമല്ല, ഭരണ പക്ഷ സര്‍വ്വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയന്‍കാരും പീഡിപ്പിക്കുന്നുണ്ട് എന്ന അര്‍ത്ഥത്തിലാണ് താന്‍ പറഞ്ഞത്.എന്നാണ് പിന്നീട് നല്‍കിയ വിശദീകരണം.
ആദ്യ പരാമര്‍ശത്തിനെതിരേ ആരോഗ്യ മന്ത്രി കെ.കെ ഷൈലജയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് ചെന്നിത്തല തിരുത്തലുമായി രംഗത്തെത്തിയത്.
പത്രസമ്മേളനത്തിലെ ചില വാചകം സംബന്ധിക്കുന്ന പ്രചാരണം ശരിയല്ലെന്നും ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് പരിഹസിക്കാന്‍ ശ്രമിക്കുന്നെന്നുമാണ് ചെന്നിത്തലയുടെ വിശദീകരണം. സ്ത്രീകള്‍ക്കെതിരെ ഒരു തരത്തിലുള്ള പീഡനവും പാടില്ലെന്നാണ് ഉദ്ദേശിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഭരതന്നൂര്‍ പീഡനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് ചെന്നിത്തല സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.
എന്റെ മറുപടിയിലെ അടുത്ത വാചകങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. സ്ത്രീകള്‍ക്കെതിരെ ഒരു തരത്തിലുമുള്ള പീഡനം പാടില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. സി.പി.എം സൈബര്‍ ഗുണ്ടകളും ചില കേന്ദ്രങ്ങളും നേരത്തേയും ഇതേപോലെ ഏതാനും വാചകങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വളച്ചൊടിക്കുന്നത് പതിവാണ്. അതിന്റെ ഭാഗം മാത്രമാണ് ഇതെന്നും ചെന്നിത്തല വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."