ആറിന് കുറുകെ വീണ മരം വെള്ളമൊഴുക്കിന് തടസമാകുന്നു
ഈരാറ്റുപേട്ട: തീക്കോയി ചാമപ്പാറയില്‍ മീനച്ചിലാറിന് കുറുകെ മറിഞ്ഞുവീണ കൂറ്റല്‍ ആല്‍മരം ആറ്റിലെ വെള്ളമൊഴുക്കിനെ ബാധിക്കുമെന്ന് ആശങ്ക. ഇതോടെ ആറിന്റെ സമീപത്ത് താമസിക്കുന്ന കുടുംബങ്ങളും ഭീതിയിലായി.
കാലവര്‍ഷം ആരംഭിക്കാനിരിക്കെ മരം മുറിച്ചുമാറ്റിയില്ലെങ്കില്‍ ജലനിരപ്പുയരുന്നത് വീടുകള്‍ക്ക് ഭീഷണിയാവും.ആറിന് കുറുകെ 35 അടിയോളം ഉയരമുള്ള ആല്‍മരമാണ് മറിഞ്ഞുകിടക്കുന്നത്. ആറ്റുപുറമ്പോക്കില്‍ ഉണങ്ങി നിന്നിരുന്ന ആല്‍മരം, പുറമ്പോക്കില്‍ തീയിട്ടതോടെ ചുവട് കത്തി മറിഞ്ഞുവീഴുകയായിരുന്നു.
മഴക്കാലത്ത് കൂടുതല്‍ വെള്ളമെത്തുമ്പോള്‍ ഒഴുകിയെത്തുന്ന മരക്കമ്പുകളും ഇലകളും അടിഞ്ഞ് ഇവിടെ ജലമൊഴുക്ക് തടസ്സപ്പെടാന്‍ സാധ്യതയേറെയാണ്.റവന്യൂവകുപ്പിനാണ് പുറമ്പോക്ക് തടിയുടെ ഉടമസ്ഥത. മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ഗ്രാമപഞ്ചായത്ത് അംഗവും വകുപ്പിന് അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
ആറുമായി അധികം ഉയരമില്ലാത്ത കരയിലെ വീടുകളില്‍ താമസിക്കുന്നവരാണ് മരംവെട്ടിനീക്കാത്തതോടെ ആശങ്കയിലായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."