റോഡിന്റെ വശങ്ങള്‍ ഇടിയുന്നു തലപ്പുഴ - പേരിയ റോഡില്‍ യാത്ര ദുര്‍ഘടം
തലപ്പുഴ: റോഡിന്റെ വശങ്ങള്‍ ഇടിയുന്നത് തലപ്പുഴ - പേരിയ റോഡിലൂടെയുള്ള യാത്ര ദുര്‍ഘടമാക്കുന്നു. ഒപ്പം റോഡരികില്‍ താമസിക്കുന്ന മൂന്ന് വീടുകള്‍ അപകടഭീഷണിയിലുമായി.
തലപ്പുഴ ബോയ്‌സ് ടൗണ്‍ 42ാം മൈലിലാണ് ഏത് സമയവും റോഡ് പൂര്‍ണമായും തകരാവുന്ന സ്ഥിതിയുള്ളത്. വാഹനങ്ങള്‍ താഴേക്ക് പതിക്കാതിരിക്കാന്‍ ഇവിടെ ടാര്‍ വീപ്പകളാണ് വച്ചിരിക്കുന്നത്. എന്നാല്‍ ഇരു ഭാഗത്തും വളവുകളായതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പെടാനുള്ള സാധ്യത ഏറെയാണ്.
വരയാല്‍, പാറത്തോട്ടം, പേരിയ, 39 എന്നിവിടങ്ങളിലും റോഡ് ഇടിയാവുന്ന സാഹചര്യമാണുള്ളത്. ഇത് ആ ഭാഗത്തുള്ള വീടുകള്‍ക്കും ഭീഷണിയാണ്. കണ്ണൂര്‍,വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ദീര്‍ഘദൂര പാതയായതിനാല്‍ നിരവധി വാഹനങ്ങളാണ് ഇതുവഴി ദിവസവും കടന്ന് പോവുന്നത്.
പല വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും പരിചിതമല്ലാത്ത റോഡില്‍ അപകടം ഏതു സമയവും പതിയിരിക്കുന്ന രൂപത്തിലാണിവിടങ്ങളില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."