എല്‍.എല്‍.എം പ്രവേശനം: എസ്.എഫ്.ഐ പരാതി നല്കി
കണ്ണൂര്‍: സര്‍വകലാശാല പാലയാട് ലീഗല്‍ സ്റ്റഡിസില്‍ എല്‍.എല്‍.എം കോഴ്സിന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് യോഗ്യത ഇല്ലാതെ പ്രവേശനം നേടിയെന്നാരോപിച്ച് എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്കി.
എല്‍.എല്‍.ബി അവസാന സെമസ്റ്റര്‍ പരീക്ഷാഫലം വൈകുന്നതു മൂലം എല്‍.എല്‍.എം പ്രവേശനം വൈകാറുണ്ട്. ഇത് പരിഹരിക്കാന്‍ സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റുകളിലെ മുഴുവന്‍ പി.ജി കോഴ്സുകള്‍ക്കും അവസാന സെമസ്റ്റര്‍ പരീക്ഷാ ഫലം കാത്തുനില്‍ക്കുന്നവര്‍ക്കും ബോണ്ട് എഴുതിക്കൊടുത്ത് അഡ്മിഷന് നേടാമെന്ന് സര്‍വകലാശാല തീരുമാനമെടുത്തിരുന്നു. അഞ്ചാം സെമസ്റ്ററിലും എട്ടാം സെമസ്റ്റര്‍ പരീക്ഷയിലും പരാജയപ്പെട്ട കെ.എസ്.യു നേതാവിനാണ് സര്‍വകലാശാല പ്രവേശനം നല്‍കിയതെന്നും ഇതിനു ശേഷമാണ് കെ.എസ്.യു നേതാവ് പരീക്ഷയില്‍ ജയിച്ചതെന്നും എസ്.എഫ്.ഐ ആരോപിച്ചു. സര്‍വകലാശാലാ ഉത്തരവിന് വിപരീതമായി അനധികൃത പ്രവേശനം നേടിയ കെ.എസ്.യു നേതാവിനെ പുറത്താക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."