HOME
DETAILS

ഫാഷന്‍ ഗോള്‍ഡ് ഇടപാട്: കമ്പനി ഉടമകളുടെ വീട്ടില്‍ പൊലിസ് റെയ്ഡ്

  
backup
September 09 2020 | 00:09 AM

%e0%b4%ab%e0%b4%be%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%ae

തൃക്കരിപ്പൂര്‍: ഫാഷന്‍ ഗോള്‍ഡ് ഇടപാട് കേസുമായി ബന്ധപ്പെട്ട് ഫാഷന്‍ ഗോള്‍ഡ് കമ്പനി ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ എം.എല്‍.എ, മാനേജിങ് ഡയരക്്ടര്‍ ടി.കെ പൂക്കോയ തങ്ങള്‍ എന്നിവരുടെ വീട്ടില്‍ റെയ്ഡ്. എം.സി ഖമറുദ്ദീന്റെ പടന്ന എടച്ചാക്കൈയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേര പൊലിസ് സ്റ്റേഷന്‍ പരിസരത്തെ വീട്ടിലുമാണ് ചന്തേര സി.ഐ നാരായണന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ റെയ്ഡ് നടത്തിയത്.
റെയ്ഡ് നടക്കുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നില്ല.
ജ്വല്ലറി നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചില രേഖകള്‍ കണ്ടെടുത്തെന്ന് പൊലിസ് അറിയിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് മുന്നോടിയായാണ് റെയ്ഡ് നടന്നത്.
വഞ്ചനാ കേസുകള്‍ക്ക് പുറമെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയില്‍ എം.സി ഖമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കുമെതിരേ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ശാഖകള്‍ പൂട്ടിയതിനെ തുടര്‍ന്നാണ് കള്ളാര്‍ സ്വദേശികളായ സുബൈര്‍, അഷ്‌റഫ് എന്നിവര്‍ നിക്ഷേപമായി നല്‍കിയ 78 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടത്. പണത്തിനായി നിരന്തരം സമീപിച്ചതിനെ തുടര്‍ന്ന് ജ്വല്ലറി ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, പൂക്കോയ തങ്ങള്‍ എന്നിവര്‍ ഒപ്പിട്ട് ഇരുവര്‍ക്കുമായി അഞ്ച് ചെക്കുകള്‍ നല്‍കി.
എന്നാല്‍ ചെക്ക് മാറാന്‍ ബാങ്കില്‍ പോയപ്പോള്‍ അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഇരുവരും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
ചെക്ക് തട്ടിപ്പ് കേസില്‍ ചെയര്‍മാനും മാനേജിങ് ഡയരക്്ടര്‍ക്കുമെതിരേ കോടതി സമന്‍സ് അയച്ചതായാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലക്കാരായ നിക്ഷേപകരടക്കം അഞ്ച് പേരില്‍ നിന്നായി 29 ലക്ഷം തട്ടിയെന്ന പരാതിയില്‍ ചന്തേര പൊലിസ് അഞ്ച് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു.
അഞ്ച് പേരില്‍ നിന്നായി 75 ലക്ഷം തട്ടിയെടുത്തെന്ന് കാസര്‍കോട് ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ വന്ന സമാന പരാതികള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago