HOME
DETAILS
MAL
'മലിനജലം പരക്കുന്നതിനെതിരേ നടപടി വേണം'
backup
July 21 2016 | 22:07 PM
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നും മായനാട് താഴെവയല്‍ പ്രദേശത്തേക്കു മലിനജലം പരന്നൊഴുകുന്നതിനെതിരേ നടപടി വേണമെന്ന് മായനാട് വികസന സമിതി അധികൃതരോട് ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ഇവിടെ നിന്നുള്ള മലിനജലം മായനാട് പ്രദേശത്തേക്കാണ് ഒഴുകുന്നത്. ഇതിനെതിരേ നിരവധി തവണ സമരങ്ങള്‍ നടത്തിയതിന്റെ ഫലമായി മലിനജല ശുദ്ധീകരണത്തിനായി റീസൈക്ലിങ് പ്ലാന്റും വെള്ളം കടലിലെത്തിക്കാനുള്ള പൈപ്പുകളും സ്ഥാപിച്ചിരുന്നു. അധികൃതരുടെ അനാസ്ഥമൂലം ഇതൊന്നും ഫലം കാണാതെ പാഴാകുന്ന അവസ്ഥയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
സമിതി ഭാരവാഹികളായി എ. രാജേഷ് (പ്രസി), സി.കെ സൈതലവി (സെക്ര), സി.പി അജി (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."