HOME
DETAILS
MAL
ബാലകൃഷ്ണന് വധക്കേസില്‍ വിധി ഇന്ന്
backup
August 31 2018 | 04:08 AM
കാസര്‍കോട്: സി.പി.എം പ്രവര്‍ത്തകനായിരുന്ന മാങ്ങാട്ടെ എം.വി ബാലകൃഷ്ണനെ (45) കൊലപ്പെടുത്തിയ കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു വിധി പറയും. കഴിഞ്ഞ 14ന് പറയാനിരുന്ന വിധി ഇന്നത്തേക്കു മാറ്റുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആര്യനടുക്കത്തെ പ്രജിത്ത് എന്ന കുട്ടപ്പി (32), ശ്യാം മോഹന്‍ (24), രഞ്ജിത്ത് (24), സുരേഷ് (22), ഉദുമ പരിയാരത്തെ ശ്രീജയന്‍ (28), യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷിബു അരവങ്ങാനം, മജീദ് എന്നിവരാണ് പ്രതികള്‍.
ഒന്നാംപ്രതി പ്രജിത് വിചാരണക്കിടെ കിണറ്റില്‍ വീണു മരണപ്പെട്ടിരുന്നു. 2013 സെപ്റ്റംബര്‍ 16ന് ബാലകൃഷ്ണനെ മരണവീട്ടില്‍ പോയി തിരികെ വരികയായിരുന്ന സമയത്ത് ആര്യനടുക്കം വെല്‍ഫെയര്‍ എല്‍.പി സ്കൂളിനു സമീപത്തുവച്ച് കുത്തികൊലപ്പെടുത്തിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."