ഡിവൈഡറില്ല; കുമ്പളയില്‍ അപകടം പതിവാകുന്നു
കുമ്പള: പാതയില്‍ ഡിവൈഡറില്ലാത്തതിനെ തുടര്‍ന്ന് കുമ്പള നഗരത്തില്‍ അപകടം പതിവാകുന്നു. ദേശീയപാതയോട് ചേര്‍ന്നുകിടക്കുന്ന ബസ്സ്റ്റാന്‍ഡ് മുതല്‍ റെയില്‍വേ സ്റ്റേഷന് വരെയുള്ള ഇരുന്നൂറ് മീറ്ററോളം ദൂരം വരുന്ന പാതയിലാണ് അപകടങ്ങള്‍ പതിവാകുന്നത്. പാത മുറിച്ച് കടക്കുന്നവരാണ് പലപ്പോഴും അപകടത്തില്‍ പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന വിദേശ യുവാവ് അപകടത്തില്‍ പെട്ട് തല്‍ക്ഷണം മരിച്ചിരുന്നു.
തിരക്കേറിയ ഈ ഭാഗത്ത് വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനുള്ള സൂചനാ ബോര്‍ഡുമില്ല. ഡിവൈഡറില്ലാത്തതിനാല് സ്റ്റാന്‍ഡില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ബസുകള്‍ നഗരത്തില്‍ ഗതാഗതം തടസപ്പെടുത്തുന്ന സ്ഥിതിയാണുള്ളത്.
കുമ്പള മസ്ജിദിനു മുന്‍വശത്തായി പൊലിസ് താല്കാലിക ഡിവൈഡര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, കണ്ടെയ്നര്‍ ലോറിയടക്കമുള്ള വലിയ വാഹനങ്ങള്‍ തട്ടി ഡിവൈഡര്‍ തകര്‍ന്ന നിലയിലാന്ന്. ബസ്സ്റ്റാന്‍ഡില്‍ വാഹനങ്ങള്‍ കയറുന്ന സ്ഥലങ്ങളില്‍ അനിയന്ത്രിതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പലപ്പോഴും നഗരത്തില്‍ ഗതാഗത കുരുക്കിനും വാക്കേറ്റങ്ങള്‍ക്കും കാരണമാകാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."