വ്യാജ സന്ദേശം: ട്രെയിനുകള്‍ വൈകി
കാസര്‍കോട്: റെയില്‍പാളത്തില്‍ വിള്ളലുണ്ടെന്ന് വ്യാജ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി. സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഇത് വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് ട്രെയിനുകള്‍ ഓടിയത്.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ മംഗളൂരു ഭാഗത്തേക്കുള്ള പാളത്തില്‍ കുമ്പളക്കും ഉപ്പളക്കും ഇടയില്‍ വിള്ളല്‍ ഉണ്ടായതായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെ ട്രെയിനുകള്‍ ഓടി. 45 മിനുട്ടോളം ട്രെയിനുകള്‍ വൈകി.
അതേ സമയം, കുമ്പളക്കും ഉപ്പളക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ ജോലികള്‍ നടന്നുവരുന്നതായും ഇതിനു വേണ്ടി ട്രാക്കില്‍ മാര്‍ക്ക് ചെയ്തു വച്ചയിടം വിള്ളല്‍ വീണതായി തെറ്റിദ്ധരിച്ച് ആരോ സന്ദേശം നല്‍കിയതാണെന്നുമാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."