പടന്നയിലെ കവര്‍ച്ച; പൊലിസ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപണം
തൃക്കരിപ്പൂര്‍: 25 പവനും 25000 രൂപയും കവര്‍ന്ന കേസില്‍ പൊലിസ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപണം. വീട്ടുകാര്‍ അടുത്ത ബന്ധുവിന്റെ വിവാഹത്തിനുപോയ തക്കംനോക്കി പടന്ന ഹൈസ്കൂളിന് സമീപത്തെ കെ.സി മുഹമ്മദ്കുഞ്ഞി ഹാജിയുടെ വീട്ടില്‍നിന്ന് രാത്രി 8.45നും 9.10നും ഇടയിലാണ് മുന്‍ഭാഗത്തെ വാതില്‍തുറന്ന് തുകയും സ്വര്‍ണ ഉരുപ്പടികളും മോഷ്ടിച്ചത്. മോഷണം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും കവര്‍ച്ചക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വീട്ടുകാരുടെ നീക്കങ്ങള്‍ വ്യക്തമായി അറിയാവുന്ന മോഷ്ടാക്കളെക്കുറിച്ച് ദിവസങ്ങള്‍ പിണ്ടണ്ടന്നിട്ടിട്ടും വിവരംലഭിക്കാത്തത് പൊലിസിന്റെ വീഴ്ചയായാണ് നാട്ടുകാര്‍ പറയുന്നത്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മൂന്നുമാസം മുന്‍പ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി വീട്ടിലെത്തി മോഷ്ടാക്കളെ ഉടന്‍ പിടികൂടുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അതും ഫലം കണ്ടില്ല. തൃക്കരിപ്പൂര്‍ വള്വക്കാട്ടും സമാനമായ രീതിയില്‍ വീട്ടുകാര്‍ ഇഫ്താറിന് പങ്കെടുക്കാന്‍പോയ തക്കംനോക്കി സ്വര്‍ണവും പണവും മോഷണം നടത്തിയിരുന്നു. ഒരു വര്ഷമടുക്കാറായിട്ടും ഇതിലും ഇതുവരെ മോഷ്ടാക്കളെ കണ്ടെത്തിയിട്ടില്ല.
പൊലിസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് പടന്ന പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."