HOME
DETAILS
MAL
മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിന് സമീപം മാലിന്യക്കൂമ്പാരം
backup
July 21 2016 | 22:07 PM
കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനു സമീപം മാലിന്യങ്ങള്‍ കൂട്ടിയിട്ടത് ആശുപത്രിയില്‍ വരുന്നവര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നു. ടണ്‍ കണക്കിനു മരുന്നിന്റെ ഒഴിഞ്ഞ കുപ്പികളും ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് നിര്‍മിത ഐ.വി ഫ്യൂയിഡിന്റെ സിറിഞ്ചുകളുമാണ് ഇവിടെ പ്രധാനമായും ചാക്കുകളില്‍ നിറച്ചു കൂട്ടിയിട്ടിരിക്കുന്നത്.
മാലിന്യങ്ങള്‍ കത്തിക്കാന്‍ ഉപയോഗിച്ചിരുന്ന ഇന്‍സിനേറ്ററിന്റെ പ്രവര്‍ത്തനം മൂന്നു വര്‍ഷം മുന്‍പു നിലച്ചിരുന്നു. ആശുപത്രിയില്‍ സ്വാഭാവികമായി മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്ന ഇവിടേക്ക് ആംബുലന്‍സുകള്‍ ഏറെ പ്രയാസപ്പെട്ടാണ് എത്തുന്നത്. രാത്രിസമയങ്ങളില്‍ വെളിച്ചമില്ലാത്തതിനാല്‍ ഇവിടെ സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."