ജില്ലയില്‍ നിലവില്‍ മൂന്ന് ക്യാംപുകള്‍; 289 പേര്‍
പാലക്കാട്: നിലവില്‍ ജില്ലയില്‍ മൂന്ന് ക്യാംപുകളിലായി 79 കുടുംബങ്ങളിലെ മൊത്തം 289 പേരാണ് അവശേഷിക്കുന്നത്. ജില്ലയില്‍ മൊത്തം 164 ക്യാംപുകളാണ് പ്രവര്‍ത്തിച്ചത്. 5493 കുടുംബങ്ങളില്‍ നിന്നുളള 17711 പേരാണ് ക്യാംപുകളില്‍ കഴിഞ്ഞിരുന്നത്. ഇതില്‍ 5325 പേരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ക്യാംപില്‍ നിന്ന് മടങ്ങിയ, വീട് താമസയോഗ്യമല്ലാത്ത 655ലേറെ പേര്‍ക്ക് നിലവില്‍ 10000 രൂപ വിതരണം ചെയ്തിട്ടുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. അര്‍ഹരായവര്‍ക്ക് വരുംദിവസങ്ങളില്‍ തുകയുടെ വിതരണം ഊര്‍ജ്ജിതമായി നടത്തും. ഏകദേശം 4809 വീടുകള്‍ ഭാഗീകമായും 1148 വീടുകള്‍ പൂര്‍ണവും ഗുരുതരമായും തകര്‍ന്നിട്ടുളളതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ എണ്ണത്തില്‍ ഏറ്റകുറച്ചിലുണ്ടാകുമെന്ന്് ജില്ലാ ദുരന്തനിവാരണവിഭാഗം അധികൃതര്‍ അറിയിക്കുന്നു. നിലവില്‍ 10000ത്തോളം വീടുകളുടെ ശുചീകരണം പൂര്‍ത്തിയായതായി ഡി.ഡി പഞ്ചായത്ത് അറിയിച്ചു. 226ഓളം പൊതുകെട്ടിടങ്ങളും 1156ഓളം പൊതുകിണറുകളും 15,576ഓളം സ്വകാര്യകിണറുകളും ശുചീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജില്ലാ ശുചിത്വമിഷന്‍ , ഹരിതകേരളംമിഷന്‍, ജില്ലാ കുടുംബശ്രീമിഷന്‍, ആരോഗ്യവകുപ്പ്, സന്നദ്ധസംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തുന്നത്. ഡി.എം.ഒയുടെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ നടപടികളും നടക്കുന്നുണ്ട്. വെളളപ്പൊക്കത്തില്‍ ചത്തുപോയ കന്നുകാലികളുടെയും പക്ഷികളുടേയും മൃതശരീരവും മൃഗസംരക്ഷണ വകുപ്പ് സംസ്്കരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."