പുഴകളിലും തോടുകളിലും അടിഞ്ഞ മണല്‍ കടത്താന്‍ മണല്‍മാഫിയ സംഘം രംഗത്തിറങ്ങി
പാലക്കാട് : പ്രളയത്തിന് ശേഷംപുഴകളിലും,തോടുകളിലും അടിഞ്ഞു കൂടിയ മണല്‍ കടത്താന്‍ മണല്‍മാഫിയ സംഘം രംഗത്തിറങ്ങി.പകല്‍ സമയത്തു മണലെടുത്തു കൂട്ടിയിട്ട ശേഷം രാത്രിയാണ് വാഹനങ്ങളില്‍ കടത്തുന്നത്.
റിയല്‍ എസ്സേറ്റ്് ലോബ്ബിയാണ് ഇതിനു പിന്നില്‍. നിറഞ്ഞൊഴുകിയ പുഴകളില്‍ വന്‍തോതിലാണിപ്പോള്‍ മണല്‍ തിട്ടകള്‍ രൂപപ്പെട്ടിട്ടുള്ളത് .കോരയാര്‍ പുഴയിലെമ്പാടും മണലെടുപ്പു്് സജീവമായി നടക്കുന്നുണ്ട.് മലമ്പുഴ മുക്കൈപുഴ മുതല്‍ മേനോന്‍പാറവരെയുള്ളകോരയാര്‍പ്പുഴ പ്രദേശങ്ങളിലും,വേലാന്തവളം പുഴയിലുമൊക്കെ മണല്‍ എടുത്തു കൂട്ടിയിട്ടിട്ടുണ്ട്.
ഓരോ പ്രദേശത്തെ പുഴയരികിലെ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് ഇപ്പോള്‍ മണല്‍ വരുന്നത് തൊഴിലൊന്നുമില്ലാത്ത വറുതി സമയമായതിനാല്‍ നല്ല വില നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് മണല്‍ ശേഖരിക്കുന്നത്.
ഭാരതപ്പുഴയില്‍ മിക്കയിടത്തും പുഴയിലേക്ക് ലോറിയും, ട്രാക്റ്ററുമൊക്കെ ഇറക്കിയാണിപ്പോള്‍ മണലെടുപ്പു്്. റവന്യൂ ഉദ്യോഗസ്ഥരോ പൊലീസോ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മണലെടുപ്പ് പ്രതിരോധിക്കാന്‍ നില്‍ക്കുന്നവരെ ലോബിയുടെ ഗുണ്ടാ സംഘം ഭീക്ഷണിപ്പെടുത്തുന്നതായും പരാതിയുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."