പക്ഷികള്‍ക്ക് ദാഹിക്കുന്നു; ചെറുജലാശയങ്ങളില്‍ കുടിനീര്‍ നിറച്ച് നന്മമനസുകള്‍
ചെറുവത്തൂര്‍ :കത്തുന്ന വേനല്‍ചൂടില്‍ ദാഹിച്ചു വലയുന്ന പക്ഷികള്‍ക്ക് കുടിനീര്‍ നിറച്ചുവച്ച് നന്മമനസുകള്‍. ചിരട്ടകളിലും പാത്രങ്ങളിലുമെല്ലാം കുടിവെള്ളം നിറയ്ക്കുക മാത്രമല്ല കാവുകളിലും മരച്ചോട്ടിലുമെല്ലാം ചെറുജലാശയങ്ങള്‍ ഒരുക്കിയുമാണ് ഇവര്‍ പക്ഷികളുടെ ദാഹമകറ്റുന്നത്.
കടുത്ത വേനലില്‍ ജലാശയങ്ങള്‍ വറ്റിവരളുമ്പോള്‍ പറവകള്‍ക്ക് കുടിനീര്‍ അന്യമാകരുതെന്ന ചിന്തയില്‍നിന്നാണ് പക്ഷികള്‍ക്ക് ദാഹജലം പകരാന്‍ നിരവധിപേര്‍ മുന്നോട്ടുവന്നിട്ടുള്ളത്. കുട്ടികളാണ് ദാഹജലം ഒരുക്കിയവരില്‍ ഏറെയും. മുതിര്‍ന്നവരും കുട്ടികള്‍ക്ക് പിന്തുണയുമായുണ്ട്. കരക്കക്കാവില്‍ ഒരുക്കിയ ചെറുജലാശയത്തില്‍ നിരവധി പക്ഷികള്‍ ദാഹജലം തേടി എത്താറുണ്ടെന്ന് ആതിക് ബാബു, ശ്രീദേവ് എന്നിവര്‍ പറയുന്നു. പിലിക്കോട് പ്രദേശത്തെ പൊതുജലാശയങ്ങള്‍ മിക്കതും വറ്റിത്തുടങ്ങി.
വെള്ളം കുടിക്കുന്നതിനൊപ്പം പക്ഷികള്‍ക്ക് കുളിക്കുന്നതിനും ഇത്തരം ജലാശയങ്ങള്‍ സഹായകരമാണെന്നു കുട്ടികള്‍ പറയുന്നു. രണ്ടുദിവസത്തില്‍ ഒരിക്കല്‍ വെള്ളം മാറ്റി നിറയ്ക്കും. മണ്ണാത്തിപുള്ള് , കാക്കകള്‍, ചാണക്കിളി എന്നിവയാണ് ഇവിടങ്ങളില്‍ കൂടുതലായി എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."