HOME
DETAILS
MAL
ദക്ഷിണ കന്നഡയില്‍ ആറുകോടി അനുവദിച്ചു
backup
April 30 2019 | 06:04 AM
മംഗളൂരു: ദക്ഷിണ കന്നഡ ജില്ലകളിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ ആറുകോടി രൂപ അനുവദിച്ചതായി മംഗളൂരു ഉള്‍പ്പെടെയുള്ള ജില്ലകളുടെ ചുമതല വഹിക്കുന്ന മന്ത്രി യു.ടി ഖാദര്‍ പറഞ്ഞു. മംഗളൂരു ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കനത്ത വേനലിനെ തുടര്‍ന്ന് രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുകയും ജലവിതരണം റേഷന്‍ സമ്പ്രദായത്തില്‍ നാലുദിവസത്തിലൊരിക്കല്‍ നടത്തി വരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി കര്‍ണാടക സര്‍ക്കാര്‍ തുക അനുവദിച്ചത്. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ജലമെത്തിക്കുന്നതിനു വേണ്ടിയാണ് തുക അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. നേത്രാവതി പുഴയില്‍നിന്ന് തുമ്പ ഡാമിലേക്കുള്ള നീരൊഴുക്ക് രണ്ടാഴ്ച മുന്‍പ് ന്നെ കുത്തനെ താഴ്ന്നതോടെയാണ് മംഗളൂരു നഗരം ഉള്‍പ്പെടെ കടുത്ത ജലക്ഷാമത്തിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."