അരുണാചല്‍ ടിബറ്റിന്റെ ഭാഗമെന്ന് ചൈന
ബെയ്ജിങ്: അരുണാചല്‍ പ്രദേശ് ടിബറ്റിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ച് പ്രകോപനവുമായി ചൈന. അരുണാചല്‍ പ്രദേശില്‍ നിന്ന് അഞ്ചു യുവാക്കളെ ചൈന തട്ടിക്കൊണ്ടുപോയെന്ന ഇന്ത്യയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ചൈനീസ് വിദേശകാര്യമന്ത്രി ഴാവോ ലിജിയാനാണ് ഇങ്ങനെ പറഞ്ഞത്. അരുണാചല്‍ പ്രദേശിനെ തങ്ങള്‍ ഒരിക്കലും ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ചിട്ടില്ലെന്നും അത് നിയമവിരുദ്ധമായി ചൈനയുടെ പ്രദേശത്ത് സ്ഥാപിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളെ കാണാതായതു സംബന്ധിച്ച് അതേക്കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി. ഈമാസം മൂന്നിനാണ് ടാഗിന് ഗോത്രവര്‍ഗക്കാരായ യുവാക്കളെ കാണാതായത്. ഫെബ്രുവരിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അരുണാചല്‍ സന്ദര്‍ശിച്ചപ്പോള്‍ ചൈനയുടെ പരമാധികാരം അദ്ദേഹം ലംഘിച്ചെന്നായിരുന്നു ചൈനയുടെ പ്രതികരണം. അരുണാചലിനെ ദക്ഷിണ ടിബറ്റന്‍ മേഖലയുടെ ഭാഗമായാണ് ചൈന കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."