കൊവിഡ് വാക്‌സിന്‍ പുറത്തിറക്കി റഷ്യ, പൊതുജനത്തിന് ഉടന്‍ ലഭ്യമാക്കും
മോസ്‌കോ: കൊവിഡിനെ ചെറുക്കാന്‍ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വി വാക്‌സിന്റെ ആദ്യ ശ്രേണി റഷ്യ പുറത്തിറക്കി. ഉടന്‍ തന്നെ ഇത് പൊതുജനത്തിന് ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ ലബോറട്ടറികളില്‍ അനിവാര്യമായ ഗുണമേന്മാ പരീക്ഷണം പൂര്‍ത്തിയാക്കിയതായും പൊതുജനങ്ങള്‍ക്കായി ഉടന്‍ വിതരണം ചെയ്യുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഗാമലേയ ദേശീയ പകര്‍ച്ചവ്യാധി ഗവേഷണ കേന്ദ്രവും റഷ്യന്‍ ഡയരക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ കുത്തിവച്ചവരില്‍ ആന്റിബോഡി വര്‍ധിക്കുന്നതായും കാര്യമായ പാര്‍ശ്വഫലങ്ങളില്ലെന്നും ലാന്‍സെറ്റ് ജേണല്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെ ചൈന വാക്‌സിന്റെ നിര്‍ണായക പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞു. സിനോവാക് ബയോടെക് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ പ്രായമേറിയവരിലും ഫലപ്രദമാണെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞതായി കമ്പനി അവകാശപ്പെട്ടു. ബ്രസീലിലും ഇന്തോനേഷ്യയിലുമാണ് മനുഷ്യരിലുള്ള അവസാനഘട്ട പരീക്ഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."