കൈത്താങ്ങുമായി റോട്ടറി കൊച്ചിന്‍ കോസ്‌മോസ്
കൊച്ചി: പ്രളയദുരിതത്തില്‍ കഷ്ടത അനുഭവിക്കുന്ന ഭിന്നശേഷിക്കാരായ എറണാകുളം ജില്ലാനിവാസികള്‍ക്കായി റോട്ടറി കൊച്ചിന്‍ കോസ്‌മോസ് 'കനിവിന്റെ കൈത്താങ്ങ്' എന്ന പേരില്‍ പ്രത്യേക പുനരധിവാസ പദ്ധതി നടപ്പാക്കുന്നു. പ്രളയത്തില്‍ നഷ്ടപ്പെട്ട ഈ വിഭാഗത്തില്‍പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതാണ് പദ്ധതി.
വീല്‍ചെയര്‍, കൃത്രിമ കാലുകള്‍, ശ്രവണോപകരണങ്ങള്‍, സി.പി ചെയറുകള്‍, വാക്കറുകള്‍, ശരീരം തളര്‍ന്ന് പൂര്‍ണമായും കിടപ്പിലായവര്‍ക്കുള്ള ബെഡ്ഡുകള്‍ തുടങ്ങിയവയാണ് നല്‍കുന്നത്. അപേക്ഷകരില്‍ നിന്നും മുന്‍ഗണനാക്രമത്തില്‍ ഉപഭോക്താക്കളെ കണ്ടെത്തി സെപ്റ്റംബര്‍ ആദ്യ ആഴ്ചമുതല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യും .സെപ്റ്റംബര്‍ എട്ടിന് ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ നടക്കുന്ന 'ഷഹബാസ് പാടുന്നു കൊച്ചിക്കായി' എന്ന സംഗീതപരിപാടിയില്‍ നിന്ന് ലഭിക്കുന്ന തുകയും വ്യക്തികള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, മറ്റ് ഫൗണ്ടേഷനുകള്‍ മുതലായവ നല്‍കുന്ന സഹായഹങ്ങളും ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207211855 9207211955 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. വാര്‍ത്താസമ്മേളനത്തില്‍ കോസ്‌മോസ് പ്രസിഡന്റ് കെ.പി സജു, മുഹമ്മദ് റാഫി, കെ.ജി ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."