വീട്ടില്‍ വിളിച്ചുവരുത്തി സ്വര്‍ണാഭരണം കവര്‍ന്ന സംഭവം; കൂടുതല്‍ പേര്‍ വഞ്ചിക്കപ്പെട്ടതായി സൂചന
കൂത്തുപറമ്പ്: പരിചയത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തിന്റെ കെണിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് സൂചന. തലശ്ശേരി സ്വദേശിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം പുന്നോല്‍ എ.പി ഹൗസില്‍ ഷഹനാസ് (34), പാലയാട് രജീഷ് നിവാസില്‍ എം.കെ റനീഷ് (28) എന്നിവരെ കുത്തുപറമ്പ് എസ്.ഐ പി. റഫീഖ് അറസ്റ്റു ചെയ്തിരുന്നു.
ഇതേരീതിയില്‍ ജില്ലയില്‍ പല സ്ഥലങ്ങളിലും സമാനമായ രീതിയില്‍ തട്ടിപ്പു സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ മാനഹാനി ഭയന്നാണ് സംഭവം പുറത്ത് പറയാനും പരാതി നല്‍കാനും തട്ടിപ്പിന് ഇരയായവര്‍ തയാറാകാറില്ല. കേസില്‍ കഴിഞ്ഞ ദിവസം റിമാന്റിലായ ഷഹനാസിനേയും റനീഷിനേയും കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലിസ്‌കസ്റ്റഡിയില്‍ വാങ്ങും. കേസില്‍ മൂന്നാം പ്രതിയായ അസ്ബീറയുടെ കുറ്റകൃത്യത്തിലുള്ള പങ്കിനെ കുറിച്ചും പൊലിസ് വിശദമായി അന്വേഷിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."