32 ഇഞ്ച് നീളമുള്ള കാല്‍പ്പാടുകള്‍ ആരുടെ? ഹിമമനുഷ്യന്റെ സാന്നിധ്യം സംശയിച്ച് ചിത്രങ്ങള്‍ പുറത്തുവിട്ട് സൈന്യം
ന്യൂഡല്‍ഹി: യതി അല്ലെങ്കില്‍ ഹിമമനുഷ്യന്‍ (ബിഗ്ഫൂട്ട്) എന്നൊരു ജീവി ഭൂലോകത്ത് ജീവിച്ചിരിപ്പുണ്ടെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ എന്നും ശാസ്ത്രലോകത്ത് സജീവമാണ്. ഇത്തരം ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് ഇന്നലെ ഇന്ത്യന്‍ സൈന്യം ട്വിറ്ററിലൂടെ പുറത്തുവിട്ട ഏതാനും ചിത്രങ്ങള്‍. നേപ്പാളിലെ മക്കാലു ബേസ് ക്യാംപിനു സമീപം ഹിമമനുഷ്യന്റെത് എന്നു കരുതുന്ന വലിയ കാല്‍പ്പാട് കണ്ടതായാണ് ഇന്ത്യന്‍ സേന പറയുന്നത്. മഞ്ഞില്‍ പതിഞ്ഞ 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പ്പാടിന്റെ ചിത്രങ്ങള്‍ സൈന്യം പുറത്തുവിടുകയുംചെയ്തു. ഏപ്രില്‍ ഒന്‍പതിന് സൈന്യത്തിന്റെ പര്‍വതാരോഹക സംഘമാണ് ഈ കാല്‍പ്പാട് കണ്ടതെന്നാണ് സൈന്യം പറയുന്നത്. ഹിമമനുഷ്യനെ മക്കാലു ബാരുണ്‍ നാഷനല്‍ പാര്‍ക്കിനു സമീപം മാത്രമാണ് ഇതിനു മുന്‍പ് കണ്ടതെന്നും ട്വിറ്ററില്‍ പറയുന്നു. അതേസമയം, സൈന്യം പുറത്തുവിട്ട ട്വീറ്റിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ വലിയ പരിഹാസവും ഉയരുന്നുണ്ട്.
നേപ്പാളിലെയും തിബറ്റിലേയും നാടോടിക്കഥകളിലും മറ്റും പരാമര്‍ശിക്കപ്പെടുന്ന മഞ്ഞില്‍ വസിക്കുന്ന ഭീമന്‍ മനുഷ്യരൂപമാണ് യതി. പകുതി മനുഷ്യനും പകുതി മൃഗവും എന്നു കരുതുന്ന, മനുഷ്യരില്‍ നിന്ന് അകന്നു ജീവിക്കുന്ന ഇത്തരത്തിലൊരു വര്‍ഗം ഉള്ളതായി നിരവധി ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഹിമാലയന്‍ മഞ്ഞുമലകളിലും സൈബീരിയ, മധ്യപൂര്‍വേഷ്യ തുടങ്ങിയ ഇടങ്ങളിലും യതിയെ കണ്ടതായി പലരും പറയുന്നു. ഹിമാലയത്തില്‍ പര്യവേഷണം നടത്തിയ ബ്രിട്ടിഷുകാരില്‍ ചിലര്‍ യതിയെ കണ്ടതായി അവകാശപ്പെട്ടിട്ടുണ്ട്. 1997 ല്‍ ഇറ്റലിയില്‍ നിന്നുള്ള പര്‍വതാരോഹകനായ റെയ്‌നോള്‍ഡ് മെസ്‌നര്‍ ഹിമമനുഷ്യനെ കണ്ടതായി അവകാശപ്പെട്ടിരുന്നു.
ഹിമമനുഷ്യരെ കുറിച്ചു നിരവധി പഠനങ്ങളും നടന്നിട്ടുണ്ട്. അഞ്ചുവര്‍ഷം നീണ്ടു നിന്ന പഠനത്തില്‍ ഹിമമനുഷ്യന്‍ ഉണ്ടെന്ന് സ്ഥിരീകരിച്ച് 2013ല്‍ ഒരുസംഘം ശാസ്ത്രജ്ഞര്‍ രംഗത്തുവന്നിരുന്നു. യതിയുടെ ഡി.എന്‍.എ അടക്കം പരിശോധിച്ചതാണ് അങ്ങിനെ ഒരു ജീവി വര്‍ഗം മനുഷ്യരില്‍ നിന്നും അകന്നു ജീവിക്കുന്നതായി ഇവര്‍ അവകാശപ്പെട്ടിരുന്നത്.
For the first time, an #IndianArmy Moutaineering Expedition Team has sited Mysterious Footprints of mythical beast 'Yeti' measuring 32x15 inches close to Makalu Base Camp on 09 April 2019. This elusive snowman has only been sighted at Makalu-Barun National Park in the past. pic.twitter.com/AMD4MYIgV7
— ADG PI - INDIAN ARMY (@adgpi) April 29, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."