മാരകായുധങ്ങളുമായി ആക്രമണം: നാലു പേര്‍ അറസ്റ്റില്‍
കിളിമാനൂര്‍: തിരുവോണ ദിവസം രാത്രിയില്‍ മാരകായുധങ്ങളുമായി എത്തി നിരവിധി പേരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ 4 പേരെ കിളിമാനൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു.
നഗരൂര്‍ നെടുമ്പറമ്പ് വരയത്ത്‌വിള വീട്ടില്‍ ബിനു (34), കൊടുവഴന്നൂര്‍ പന്തുവിള മനുഭവനില്‍ മനു (29), കൊടുവഴന്നൂര്‍ പന്തുവിള മഞ്ജു നിവാസില്‍ മനോജ് (28), കൊടുവഴന്നൂര്‍ പന്തുവിള ഉദയ ഗിരി വീട്ടില്‍ അമ്പു എന്ന് വിളിക്കുന്ന സജു (37) എന്നിവരെയാണ് കഴിഞ്ഞ ദിവസം നിലമേലില്‍ നിന്നും അറസ്റ്റ് ചെയ്തത്. കിളിമാനൂര്‍ സി.ഐ അനില്‍കുമാര്‍, എസ്.ഐ ബി.കെ അരുണ്‍ എന്നിവരുടെ സംഘം ആണ് അറസ്റ്റ് ചെയ്തത്. കാരേറ്റ് പ്രവര്‍ത്തിക്കുന്ന ബാറില്‍ വെച്ചുണ്ടായ നിസാര പ്രശ്‌നങ്ങളെ തുടര്‍ന്ന് മാരകായുധങ്ങളുമായി കാറിലെത്തിയ സംഘം ബാറിനു പുറത്തും അകത്തും ഉണ്ടായിരുന്ന നിരവധി പേരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
സംഭവത്തില്‍ നെല്ലനാണ് സ്വദേശി രാകേഷ് കുമാര്‍ (32) അടക്കം വിരവധി പേര്‍ക്കാണ് പരുക്കേറ്റത്. രാകേഷ് കുമാറിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."