HOME
DETAILS
MAL
കൊവിഡ് ഒടുവിലത്തെ മഹാമാരിയല്ല: ലോകാരോഗ്യ സംഘടന
backup
September 09 2020 | 01:09 AM
ജനീവ: കൊവിഡിനെക്കാള്‍ വലിയ മഹാമാരിയെ നേരിടാന്‍ ലോകം എല്ലാ തയാറെടുപ്പുകളും നടത്തണമെന്നും പൊതുജനാരോഗ്യ സംരക്ഷണത്തിന് രാജ്യങ്ങള്‍ തുക മാറ്റിവയ്ക്കണമെന്നും ലോകാരോഗ്യ സംഘടന.
ഇത് ഒടുവിലത്തെ മഹാമാരിയല്ലെന്നു പറഞ്ഞ ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനം ഓരോ മഹാമാരി വരുമ്പോഴും അതിനെക്കാള്‍ മാരകമായതിനെ നേരിടാന്‍ നാം തയാറെടുപ്പ് നടത്തണമെന്നാണ് ചരിത്രം പഠിപ്പിക്കുന്നതെന്നു ചൂണ്ടിക്കാട്ടി. ഇതുവരെ ലോകത്ത് 213 രാജ്യങ്ങളിലായി 2,75,18,469 പേര്‍ക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. ഇതില്‍ 8,97,489 പേര് മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."