HOME
DETAILS
MAL
കേരളത്തിലെ പ്രളയത്തിനു കാരണം മുല്ലപ്പെരിയാറല്ലെന്ന് തമിഴ്നാട് സുപ്രിംകോടതിയില്‍
backup
September 09 2020 | 01:09 AM
ന്യൂഡല്‍ഹി: 2018, 19 വര്‍ഷങ്ങളില്‍ കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് ഒഴുകിയ ജലമല്ലെന്ന് സുപ്രിം കോടതിയില്‍ തമിഴ്നാട്.
മണ്‍സൂണ്‍ ശക്തമായ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരയുള്ള മാസങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് റസ്സല്‍ ജോയ് നല്കിയ ഹരജിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് തമിഴ്നാട് ഇക്കാര്യം പറഞ്ഞത്.
മുല്ലപ്പെരിയാറില്‍ നിന്ന് പെരിയാറിലേക്കൊഴുകിയ ജലത്തെക്കാള്‍ അധികജലം കേരളത്തിലെ അണക്കെട്ടില്‍ നിന്ന് ഒഴികിയിട്ടുണ്ടെന്ന് തമിഴ്നാട് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."