HOME
DETAILS
MAL
ജോലിക്കിടയില്‍ പരുക്കേറ്റ തൊഴിലാളിയുടെ പുനര്‍വിന്യാസം; 30 ദിവസത്തിനകം തീരുമാനിക്കണമെന്ന്
backup
August 31 2018 | 06:08 AM
കൊല്ലം: കരുനാഗപ്പള്ളി കേരള ഫീഡ്സ് ഫാക്ടറിയില്‍ ജനറല്‍ വര്ക്കറായിരിക്കെ ജോലിക്കിടയില്‍ നട്ടെല്ലിന് ക്ഷതമേറ്റ കല്ലേലിഭാഗം സ്വദേശി പി. രതീഷിനെ ആയാസരഹിതമായ ജോലിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 30 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവായി.
രതീഷിനെ ആയാസകരമായ ജോലിയില്‍ നിന്നും ഒഴിവാക്കി മറ്റേതെങ്കിലും ജോലി ഏല്‍പ്പിക്കണമെന്ന ആവശ്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറി മാനേജ്മെന്റിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കുമെന്ന് കൊല്ലം ഇന്‍സ്പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് കമ്മീഷനെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."