രണ്ടില ചിഹ്നം: പി.ജെ ജോസഫ് ഹൈക്കോടതിയില്‍
കൊച്ചി/ കുട്ടനാട് : കേരള കോണ്‍ഗ്രസ് (എം) ന്റെ ചിഹ്നമായ രണ്ടില ജോസ് കെ മാണി പക്ഷത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവ് ചോദ്യം ചെയ്തു വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫ് എം.എല്‍.എ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.
ജോസ് പക്ഷത്തിനു ചിഹ്നം അനുവദിച്ച കമ്മിഷന് തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഹരജിയില്‍ പറയുന്നു.
കമ്മിഷന് ഉത്തരവ് അധികാര പരിധി ലംഘിച്ചുകൊണ്ടുള്ളതാണ്. വസ്തുതകള്‍ പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ജോസ് പക്ഷത്തിനു ചിഹ്നം അനുവദിച്ചത്.
450 അംഗങ്ങളുള്ള സംസ്ഥാന സമിതിയില്‍ 305 പേരുടെ പട്ടിക തയാറാക്കിയ ശേഷം 174 പേരുടെ പിന്തുണയുണ്ടെന്നു ജോസ് പക്ഷം കമ്മിഷനെ അറിയിച്ച് ഉത്തരവു സമ്പാദിക്കുകയായിരുന്നുവെന്നു ജോസഫ് ആരോപിച്ചു. ഇവരുടെ നിലപാട് മാത്രം കണക്കിലെടുത്ത് ചിഹ്നം അനുവദിച്ച കമ്മിഷന് ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്ന് ഹരജിയില്‍ പറയുന്നു. അന്തിമ തീരുമാനമുണ്ടാകുന്നതുവരെ താല്‍ക്കാലിക സ്റ്റേ അനുവദിക്കണമെന്നും ഹരജിയില്‍ പി.ജെ ജോസഫ് ആവശ്യപ്പെട്ടു.
അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം ഒരു വിഷയമല്ലെന്ന് പി.ജെ. ജോസഫ് പറഞ്ഞു. ആന, കുതിര, സൈക്കിള്‍ ചിഹ്നങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് സ്വീകരിക്കും. അതില്‍ ബി.ജെ.പി.യും ഉള്‍പ്പെടുമെന്നും ജോസഫ് കുട്ടനാട്ടില്പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."