സുശാന്തിന്റെ മരണം, ലഹരി മാഫിയാ ബന്ധം; ഒടുവില്‍ റിയ ചക്രബര്‍ത്തി അറസ്റ്റില്‍
മുംബൈ: കോളിളക്കമുണ്ടാക്കിയ ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട ലഹരി മാഫിയാ കേസില്‍ നടിയും സുശാന്തിന്റെ മുന്‍ സുഹൃത്തുമായ റിയ ചക്രബര്‍ത്തി അറസ്റ്റില്‍. സുശാന്തിന് നിരന്തരം ഇവരുടെ നേതൃത്വത്തില്‍ ലഹരി നല്‍കിയെന്ന ആരോപണങ്ങള്‍ക്കു പിന്നാലെയാണ്, ലഹരി മാഫിയാ ബന്ധം അന്വേഷിക്കുന്ന നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ റിയയെ അറസ്റ്റ് ചെയ്തത്.
തുടര്‍ച്ചയായ മൂന്നു ദിവസം ചോദ്യം ചെയ്തതിനു ശേഷമാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സമാന കേസില്‍ നേരത്തെ ഇവരുടെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി, സുശാന്തിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിരാന്‍ഡ എന്നിവരടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.
ഷോവികിനെയും റിയയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് റിയയെ അറസ്റ്റ് ചെയ്തതെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, റിയ തെറ്റ് ചെയ്തിട്ടില്ലെന്നും നിയമവ്യവസ്ഥയെ പരിഹസിക്കുന്ന നടപടികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും റിയയുടെ അഭിഭാഷകന്‍ പ്രതികരിച്ചു.
സുശാന്തിന്റെ മരണത്തിനു പിന്നില്‍ റിയയാണെന്നാകോരിച്ച് നേരത്തേതന്നെ സുശാന്തിന്‍െ കുടുംബം രംഗത്തെത്തിയിരുന്നു. പിന്നീട്, വിവാദമായതോടെയാണ് കേസ് സുപ്രിംകോടതി സി.ബി.ഐക്കു വിട്ടിരുന്നത്. ലഹരി മാഫിയാ ബന്ധം ചര്‍ച്ചയായതോടെയാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും കേസെടുത്തിരുന്നത്. അതേസമയം, സുശാന്തിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ സഹോദരിക്കു പങ്കുണ്ടാകാമെന്നു കഴിഞ്ഞ ദിവസം റിയ ആരോപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."