വന്ദേമാതരം പാടാന്‍ നിര്‍ബന്ധിച്ച് മുസ്്ലിം യുവാക്കള്‍ക്കു മര്‍ദനം; ഡല്‍ഹി പൊലിസ് ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു
ന്യൂഡല്‍ഹി: ഫെബ്രുവരിയിലെ ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ ഗുരുതരമായി പരുക്കേറ്റ അഞ്ചു മുസ്്ലിം യുവാക്കളെ ആശുപത്രിയിലെത്തിക്കാതെ പോലിസ് പിന്നെയും മര്‍ദിക്കുകയും നിലത്തു വീണുകിടക്കുന്നവരോട് വന്ദേമാതരവും ദേശീയഗാനവും ആലപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിനുത്തരവാദികളായ പൊലിസുകാരിലെ പ്രധാന ഉദ്യോഗസ്ഥനെ ക്രൈബ്രാഞ്ച് ചോദ്യം ചെയ്തു.
യുവാക്കളിലൊരാളായ 23കാരന് ഫൈസാന്‍ മരിച്ചിരുന്നു. വെടിയേറ്റ ഫൈസാന്‍ ഫെബ്രുവരി 28നാണ് മരിച്ചത്. ഈ കേസന്വേഷിക്കുന്ന െൈക്രബ്രാഞ്ച് സംഘമാണ് സംഭവം നടന്ന് ആറു മാസങ്ങള്‍ക്ക് ശേഷം ഡല്‍ഹി ആംഡ് പൊലിസിലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തത്. ഗുരുതരമായി പരുക്കേറ്റ് റോഡരികില്‍ വീണുകിടക്കുന്ന യുവാക്കളെ പൊലിസ് മര്‍ദിക്കുകയും പരിഹസിക്കുകയും വന്ദേമാതരം പാടാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന വിഡിയോ ദൃശ്യങ്ങള്‍ ഫെബ്രുവരി 25നാണ് പുറത്തുവന്നത്. പൊലിസുകാരിലാരോ തന്നെ വിഡിയോ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു.
പൊലിസ് മര്‍ദനവും തന്റെ മകന്റെ മരണത്തിനു കാരണമായെന്നു ചൂണ്ടിക്കാട്ടി ഫൈസാന്റെ മാതാവ് കിസ്മത്തൂന്‍ ഭജന്‍പുര പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. അല്പം ദൂരെ നിന്ന് പകര്‍ത്തിയ മറ്റൊരു വിഡിയോയും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
ഇതുവഴി അക്രമത്തിലുള്‍പ്പെട്ട ആറു പൊലിസുകാരെക്കൂടി തിരിച്ചറിഞ്ഞു. പരാതി പിന്‍വലിക്കാന്‍ ഫൈസാന്റെ കുടുംബത്തിനു പൊലിസിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദമുണ്ടായെങ്കിലും അവര്‍ വഴങ്ങിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."