ലഹരിക്കടത്തിന്റെ ഇടനാഴിയായി പാലക്കാട്
ശ്രീകൃഷ്ണപുരം: അതിര്‍ത്തി ജില്ലയായ പാലക്കാട് വഴി ലഹരി കടത്തു വ്യാപകമാകുന്നു. ദിനം പ്രതി നിരവധി പേരെയാണ് എക്‌സ്‌സൈസ് വിഭാഗവും,പൊലളസും പിടികൂടുന്നത്. യുവാക്കളും വിദ്യാര്‍ത്ഥികളും അടങ്ങുന്ന വലിയ സംഘത്തെ ആണ് പിടികൂടുന്നത്. കഞ്ചാവ്, ഹാഷിഷ്, ഹെറോയിന്‍ തുടങ്ങിയ നിരോധിത ലഹരികള്‍ ദിനം പ്രതി ജില്ലയിലേക്ക് കടത്തി വിടുന്നുണ്ട്. കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ഈ മാഫിയ യുടെ പ്രവര്‍ത്തനം.
ഇതില്‍ പല വിദ്യാര്‍ഥികള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പ് ഇത്തരം മാഫിയ യുടെ പ്രധാനപാത കമ്പം, തേനി ആയിരുന്നു. ഇപ്പോള്‍ കോയമ്പത്തൂര്‍ വഴി ട്രെയിന്‍ മുഖേനയും ബസ് മുഖേനയും ആണ് ലഹരി കടത്തി വിടുന്നത്. പാലക്കാട് ലഹരി വസ്തുക്കള്‍ എത്തിച്ചാല്‍ മറ്റു ജില്ലകളിലെ ആവശ്യക്കാര്‍ പാലക്കാട് എത്തുകയാണ് പതിവ്.
ജി. എസ്. ടി വന്നതോടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ഇല്ലാതായതോടെ ഇവര്‍ക്ക് കഞ്ചാവ് പോലത്തെ ലഹരി വസ്തുക്കള്‍ യാതൊരു പ്രയാസവും അനുഭവപ്പെടുന്നില്ല. ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളില്‍ നിന്ന് രഹസ്യമായാണ് തമിഴ്‌നാട്ടിലേക്കു്് എത്തിക്കുന്നത്. ആവശ്യക്കാര്‍ എത്രയും പണം മുടക്കാന്‍ തയ്യാറായതിനാല്‍ ഇടപാടുകാര്‍ എത്ര ബുദ്ധിമുട്ടിയാലും ലഹരി വസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്നുണ്ട്. ഹൈസ്‌കൂള്‍ തലം മുതല്‍ ഉള്ള വിദ്യാര്‍ത്ഥികളെ തന്നെ ചാക്കിട്ടു പിടിക്കാന്‍ ഇത്തരം മാഫിയകള്‍ ശ്രമിക്കുന്നുണ്ട്. അതിനാല്‍ ഇവരുടെ വില്‍പന സ്‌കൂള്‍ പരിസരങ്ങളില്‍ ആണ്. നിരവധി കഞ്ചാവ് വില്‍പ്പന ഏജന്റുമാരെയാണ് പൊലിസ് പിടിച്ചത്. ഇതിനു പരിഹാരം കാണാന്‍ കര്‍ശന പരിശോധന നടത്തണമെന്നാണ് പൊതു ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."