പ്രളയ ദുരിതാശ്വാസ ഫണ്ട്: സംസ്ഥാനത്ത് ചിത്രകലാ ക്യാംപ് സംഘടിപ്പിക്കുന്നു
ആലപ്പുഴ: പ്രളയദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്തുന്നതിനായി കേരളാ ലളിതകലാ അക്കാദമി സംസ്ഥാനത്ത് ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. നാളെ മുതല്‍ എട്ട് വരെ സംസ്ഥാനത്തെ നാല് ജില്ലകളിലാണ് ചിത്രപ്രദര്‍ശനവും വില്‍പ്പനയും നടക്കുന്നത്. ഹാര്‍മണി ഗ്രൂപ്പുമായാണ് ഈ സംരംഭം നടത്തുന്നത്. വ്യവസായ ശാലകള്‍, ഓഫിസുകള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ അലങ്കാരമായി സൂക്ഷിക്കാന്‍ കഴിയുന്ന വ്യത്യസ്തമായ ആയിരം ചിത്രങ്ങളാണ് കലാകാരന്മാര്‍ നേരിട്ട് വരച്ച് നല്‍കുന്നത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ആലപ്പുഴയിലെ വിജയപാര്‍ക്ക്, ബീച്ച് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടക്കും.
ഇവിടെ 60 ചിത്രകാരന്മാരാണ് പങ്കെടുക്കുന്നത്. ഇതുവഴി കേരളാ ലളിതകലാ അക്കാഡമി സമാഹരിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസത്തിലേയ്ക്ക് കൈമാറും. ചിത്രകാരന്മാര്‍ക്ക് വേണ്ട എല്ലാ സാമഗ്രികളും വിതരണം ചെയ്യുന്നത് കേരള ലളിതകലാ അക്കാദമിയാണ്. ഇതില്‍ പങ്കെടുക്കുന്ന ചിത്രകാന്മാര്‍ പ്രതിഫലം വാങ്ങാതെയാണ് പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."