HOME
DETAILS

പാലത്തായി പീഡനം: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

  
backup
September 09 2020 | 19:09 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81

കൊച്ചി: പാലത്തായിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി കെ.പത്മമരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പ്രതിക്ക് ലഭിച്ച സോപാധിക ജാമ്യം റദ്ദാക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി പ്രാദേശിക നേതാവു കൂടിയായ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായാണ് ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ അന്വേഷണം തുടരുകയാണെന്നും ഗുരുതര ആരോപണങ്ങള്‍ അന്വേഷണ ഏജന്‍സി ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസില്‍ പ്രാഥമിക കുറ്റപത്രമാണ് സമര്‍പ്പിച്ചതെന്നും അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. ഇരയുടെ ഭാഗം കേള്‍ക്കാതെ പ്രതിക്ക് ജാമ്യം അനുവദിച്ച തലശേരി പോക്‌സോ കോടതി നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്. ഉന്നത സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയത് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നും ഈ സാഹചര്യത്തില്‍ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്തു വിചാരണ തുടങ്ങാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കോ ലീഗല്‍ എക്‌സാമിനേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സഹായകമായ വിധം പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നായിരുന്നു ഹരജിയിലെ ആരോപണം.
2020 ജനുവരി 15 മുതല്‍ ഫെബ്രുവരി രണ്ടു വരെയുള്ള കാലയളവില്‍ നിരവധി തവണ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്നാണ് കേസ്. പ്രതി റിമാന്‍ഡിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നു ജാമ്യം ലഭിക്കുന്നതിനു പൊലിസ് ഒത്താശ ചെയ്യുന്നെന്നു ചൂണ്ടിക്കാട്ടി വിവിധ സംഘടനകളും മറ്റും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാനിയമം 323, 324 വകുപ്പുകളും ബാലനീതി നിയമത്തിലെ 75, 82 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റപത്രം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു.

പോക്‌സോ: ഇരകളുടെ സ്വകാര്യത സംരക്ഷിക്കാന്‍ നിര്‍ദേശങ്ങള്‍

പോക്‌സോ കേസുകളില്‍ പീഡനത്തിനിരയാകുന്നവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു. മാതാപിതാക്കള്‍ ഉള്‍പ്പടെയുള്ള ബന്ധുക്കളെയും മറ്റും തിരിച്ചറിയത്തക്ക രീതിയില്‍ ഇരയ്‌ക്കെതിരേ പദപ്രയോഗങ്ങള്‍ ഇത്തരം കേസുകളിലുണ്ടാവാന്‍ പാടില്ലെന്ന് കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കി. കോടതിയിലും മറ്റും ഹാജരാക്കുന്ന രേഖകളില്‍ വ്യക്തമായ തിരിച്ചറിയല്‍ പരാമര്‍ശങ്ങളുണ്ടെങ്കില്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണം.
ഇരകളുടെ വിവരങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാന്‍ ഉന്നത നിലവാരത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് രജിസ്ട്രി ചുമതല നല്‍കണം. വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കണം. രേഖകള്‍ കവറിലാക്കി സൂക്ഷിക്കണം. ഇവ കോടതിയുടെ വാദങ്ങള്‍ക്കും കേസ് പരിഗണിക്കുന്ന അനിവാര്യ സമയങ്ങളിലും മാത്രമേ ഹാജരാക്കാവൂ. ഇരകളെ സംബന്ധിച്ച രേഖകള്‍ മുദ്രവച്ച കവറില്‍ നിന്നു പുറത്തെടുത്തിട്ടുണ്ടെങ്കില്‍ വീണ്ടും പുതിയ മുദ്രവച്ച കവറില്‍ സൂക്ഷിക്കേണ്ടതാണ്. കേസിലെ കക്ഷികള്‍ ഹാജരാക്കുന്ന ഇരകളെ തിരിച്ചറിയത്തക്ക വിധത്തിലുള്ള രേഖകള്‍ സൂക്ഷിക്കേണ്ടതില്ല. ഇരകള്‍ക്കെതിരേ ഹാജരാവുന്ന അഭിഭാഷകര്‍ക്ക് കോടതിയുടെ അനുമതിയോടെ രേഖകള്‍ പരിശോധിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
സുപ്രിം കോടതി വിധി പ്രകാരം നിര്‍ദേശിച്ച പോക്‌സോ കേസ് ഇരകള്‍ക്കുള്ള ആശ്രയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഓരോ ജില്ലകളിലും പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ ഓരോ വനിതാ ഓഫിസര്‍മാര്‍ക്ക് ജില്ലാ തലങ്ങളില്‍ മേല്‍നോട്ട ചുമതല നല്‍കണം. വിധിപ്പകര്‍പ്പ് സ്വീകരിച്ച തിയതി മുതല്‍ രണ്ട് മാസത്തിനുള്ളില്‍, സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പോക്‌സോ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനുമായി ഒരു നോഡല്‍ ഓഫിസറെ നിയമിക്കണം.
സര്‍ക്കാര്‍ കൈകാര്യം ചെയ്യേണ്ട ചട്ടം നടപ്പാക്കുന്നതിന് തടസമാകുന്ന വിവിധ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനു മുന്നില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള കേന്ദ്രമായി നോഡല്‍ ഓഫിസര്‍ പ്രവര്‍ത്തിക്കണം. എല്ലാ പൊലിസ് സ്‌റ്റേഷനുകളിലും ശിശു സംരക്ഷണ ഉദ്യോഗസ്ഥരെയും ശിശുക്ഷേമ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഫോറന്‍സിക് സയന്‍സ് ലാബുകളിലെ ഒഴിവുകള്‍ നികത്താന്‍ നടപടികള്‍ സ്വീകരിക്കണം. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ഹൈക്കോടതിയും മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago