HOME
DETAILS
MAL
ബാലഭാസ്കറിന്റെ മരണം: നുണപരിശോധനയ്ക്ക് വിധേയരാകേണ്ടവര്‍ ഹാജരാകണമെന്ന് കോടതി
backup
September 09 2020 | 19:09 PM
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക്് വിധേയരാക്കണമെന്ന് സി.ബി.ഐ അന്വേഷണ സംഘം ആവശ്യപ്പെട്ട നാലുപേരും 16ന് ഹാജരാകണമെന്ന് തിരുവനന്തപുരം സി.ജെ.എം കോടതി. പ്രകാശന് തമ്പി, വിഷ്ണു സോമസുന്ദരം, അര്ജുന്, കലാഭവന്‍ സോബി എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കാനാണ് അന്വേഷണ സംഘം കോടതിയുടെ അനുമതി തേടിയത്. നുണപരിശോധനയ്ക്ക് സമ്മതമാണോ അല്ലയോ എന്ന് കോടതിക്കു മുന്നില്‍ വ്യക്തമാക്കുന്നതിനാണ് നാലുപേരെയും വിളിപ്പിച്ചത്. കോടതി അനുമതി ലഭിച്ചാല്‍ പരിശോധനയ്ക്കുള്ള നടപടി ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."