HOME
DETAILS
MAL
അപ്പര്‍കുട്ടനാട് ശുചീകരണം രണ്ടാം ഘട്ടത്തിലേക്ക്
backup
August 31 2018 | 08:08 AM
ഹരിപ്പാട്: കാര്‍ത്തികപ്പള്ളി താലൂക്കിന് കീഴിലുള്ള അപ്പര്‍ കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ഒന്നാംഘട്ട ശുചീകരണം ഇന്നലെ പൂര്‍ത്തിയായി. അപ്പര്‍ കുട്ടനാട്ടിലെ 40 ശതമാനം വീടുകളാണ് ഇതുവരെ ശുചിയാക്കിയത്. വീയപുരം, ചെറുതന പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളമുണ്ട്.
ഈ പ്രദേശങ്ങളാണ് രണ്ടാം ഘട്ടത്തിലുള്ളത്. ക്യാംപ് വിടുന്നവര്‍ക്കായി 20,000 കിറ്റുകളാണ് കാര്‍ത്തികപ്പള്ളി താലൂക്കില്‍ മാത്രം തയ്യാറാകുന്നത്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം കോളജിലാണ് അവശ്യവസ്തുക്കള്‍ സംഭരിച്ച് കിറ്റുകളാക്കി മാറ്റുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ സഹായധനവും വിതരണം ചെയ്യുന്നതിനുള്ള വിവര ശേഖരണവും ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."