ആസ്ട്രസെനിക്ക കൊവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവച്ചു
ന്യൂയോര്‍ക്ക്: വാക്സിന് കുത്തിവയ്ക്കപ്പെട്ടവരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം സ്ഥിരീകരിച്ചതോടെ ബഹുരാഷ്ട്ര മരുന്നുനിര്‍മാണ കമ്പനിയായ ആസ്ട്രസെനിക്ക കൊവിഡ് വാക്സിന് പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മരുന്നിന്റെ പാര്‍ശ്വഫലമായാണോ രോഗമുണ്ടായതെന്ന് കമ്പനി അന്വേഷിക്കുകയാണ്.
ബ്രിട്ടനില്‍ മരുന്ന് പരീക്ഷണത്തിന് ഇരയായയാള്ക്കാണ് രോഗമുണ്ടായത്. ഇതേത്തുടര്‍ന്ന് യു.എസിലെയും മറ്റു രാജ്യങ്ങളിലെയും വാക്സിന് പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് കമ്പനി അറിയിച്ചു.
കഴിഞ്ഞമാസം യു.എസില്‍ 30,000 പേരെ മരുന്നുപരീക്ഷണത്തിനായി തെരഞ്ഞെടുത്തിരുന്നു. ഓക്സ്ഫഡ് യൂനിവേഴ്സിറ്റി വികസിപ്പിച്ച വാക്സിന് ബ്രിട്ടനിലും ആയിരക്കണക്കിനു പേരില്‍ കുത്തിവച്ചു. ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടെയും കമ്പനി മരുന്ന് പരീക്ഷിച്ചു. യു.എസില്‍ മോഡേണ, ഫിസര്‍ എന്നിവയുടെ മരുന്നുകളും അന്തിമഘട്ട പരീക്ഷണത്തിലാണ്.
വാക്സിന്റെ സുരക്ഷയ്ക്കാണ്
പ്രാധാന്യം: ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ് വാക്സിനുകള്‍ക്ക് അവ അപായകരമല്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഏറെ പ്രാധാന്യം നല്‍കുന്നതെന്നും അതു കഴിഞ്ഞാണ് ഗുണമേന്മയെന്നും ലോകാരോഗ്യ സംഘടന. ആസ്ട്രസെനിക്ക കമ്പനിയുടെ വാക്സിന് ഒരാളില്‍ ഗുരുതരമായ പാര്ശ്വഫലമുളവാക്കിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഡബ്ല്യു.എച്ച്.ഒ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന് ഇക്കാര്യം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."