മഴ; ജില്ലയുടെ നഷ്ടം1411 കോടി
കല്‍പ്പറ്റ: കലിമഴക്കെടുതിയില്‍ ജില്ലയില്‍ സംഭവിച്ചത് 1411 കോടി രൂപയുടെ നാശനഷ്ടം. ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷാണ് ഇക്കാര്യമറിയിച്ചത്.
29 വരെയുള്ള കണക്കനുസരിച്ചുള്ള കാലവര്‍ഷക്കെടുതിയുടെ നഷ്ടമാണിത്. കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത് തദ്ദേശ സ്വയംഭരണ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനുമാണ്. കെട്ടിടവിഭാഗത്തില്‍ പൊതുമരാമത്ത് വകുപ്പിന് 287.85 ലക്ഷത്തിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന് 1047.50 ലക്ഷത്തിന്റെയും നഷ്ടമുണ്ടായി. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 651.09 കിലോമീറ്റര്‍ റോഡിനും ഒമ്പതു പാലങ്ങള്‍ക്കുമായി 73,388 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 19 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ദേശീയപാതയ്ക്കുണ്ടായ നഷ്ടം 136 ലക്ഷമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള 1078.17 കിലോമീറ്റര്‍ റോഡ് തകര്‍ന്നതു മൂലമുണ്ടായത് 17850.80 ലക്ഷത്തിന്റെ നഷ്ടമാണ്.
621 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഇതുമൂലം 4409 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഭാഗികമായി തകര്‍ന്ന 9250 വീടുകള്‍ക്കായി 3394.73 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി.
മറ്റു മേഖലയിലെ നഷ്ടങ്ങള്‍ ലക്ഷത്തില്‍: കൃഷി- 33144, മൃഗസംരക്ഷണം ക്ഷീര വികസനം- 1190.50, ഫിഷറീസ്- 534.45, വനം- 648.16, പട്ടികവര്‍ഗ വികസനം- 1455.50, വിദ്യാഭ്യാസം- 90.26, വ്യവസായം- 326.04, സഹകരണം- 107.89, പൊലിസ്- 36.28, തൊഴില്‍- 134.73, വൈദ്യുതി- 250.99, കുടുംബശ്രീ- 52, അക്ഷയ കേന്ദ്രം- 0.80, വാട്ടര്‍ അതോറിറ്റി- 379.50, മൈനര്‍ ഇറിഗേഷന്‍- 1027.80, കാരാപ്പുഴ ഇറിഗേഷന്‍- 626.50, പൊതുവിതരണം- 7.82, ബി.എസ്.എന്‍.എല്‍- 25.45, ടൂറിസം- 461.99, ബാങ്ക്- 84.99, ഫയര്‍ഫോഴ്‌സ്- 1.92.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."