HOME
DETAILS
MAL
വിദ്വേഷ പ്രചാരണം: ഫേസ്ബുക്കില്‍നിന്നു രാജി
backup
September 09 2020 | 19:09 PM
ലണ്ടന്‍: ഫേസ്ബുക് വിദ്വേഷ പ്രചാരണത്തിലൂടെ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് സോഫ്റ്റ്വെയര് എന്‍ജിനിയര്‍ രാജി പ്രഖ്യാപിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവരുടെ വിദ്വേഷ പോസ്റ്റുകളില്‍ നടപടിയെടുക്കാന്‍ ഫേസ്ബുക്കിനായില്ലെന്ന് അശോക് ചന്ദ്വാനെ എന്ന ജീവനക്കാരന് രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.
മ്യാന്മറിലെ വംശഹത്യ, കെനോഷയില്‍ പ്രതിഷേധക്കാര്‍ക്കെതിരേ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പോസ്റ്റുകള്‍ എന്നിവ പിന്‍വലിക്കുന്നതില്‍ ഫേസ്ബുക് പരാജയപ്പെട്ടുവെന്ന് അശോക് ആരോപിച്ചു. സമാന ആരോപണവുമായി കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി ജീവനക്കാര്‍ ഫേസ്ബുക് വിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."